ഇടുക്കി: ചപ്പാത്തിൽ മലയോര ഹൈവേ കൈയേറി നിർമിച്ച പെട്രോൾ പമ്പിൻ്റെ മുൻവശം പൊളിച്ചുനീക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഉടമയ്ക്ക് നോട്ടീസ് നൽകി. പിഡബ്ല്യുഡി റോഡ് പുറമ്പോക്കിലെ 3 സെന്റ് സ്ഥലം കൈയേറിയത്. ഹൈവേ നിർമാണത്തിനായി പമ്പിന്റെ മുൻവശം പൊളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ റവന്യു വകുപ്പിൻ്റെ അന്വേഷണത്തിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കി. ഇതോടെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം കോടതി നൽകുകയായിരുന്നുവെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മനു കെ ജോൺ പറഞ്ഞു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#പെട്രോൾപമ്പ് #ഇടുക്കി #ചപ്പാത്ത്
