എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ, ആശിഷ് റ്റി എസ്സ്, അഖിൽ പ്രദീപ്, ആശിഷ് കെ എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറാം പ്രതി അനന്ദുരാജ് പി ആർ നെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരിൽ നിന്ന് 10.85 ഗ്രാം മെത്താഫിറ്റമിൻ, 17.375 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു.
സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെ, പ്രിവൻ്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി എം, എന്നിവർ പങ്കെടുത്തു.