നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു. കോളേജില്‍ ഉണ്ടായത് അനിഷ്ട സംഭവങ്ങളാണ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല്…

Read More

ഉപതെരഞ്ഞെടുപ്പ് നാളെ ; പരസ്യപ്രചാരണം അവസാനിച്ചു

തൊടുപുഴ: നഗരസഭ ഒൻപതാം വാർഡിലേക്ക് നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ജോർജ് ജോൺ കൊച്ചുപറമ്പിൽ -യുഡിഎഫ് സ്വതന്ത്രൻ, ബാബു ജോർജ് -എൽഡിഎഫ് സ്വതന്ത്രൻ, രാജേഷ് പൂവാശേരിൽ-ബിജെപി, റൂബി വർഗീസ്- ആംആദ്‌മി പാർട്ടി എന്നിവരാണ് മൽസര രംഗത്തുള്ളത്. നഗരസഭയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് യുഡിഎഫിനെയും എൽഡിഎഫിനും നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ പ്രധാന്യമുള്ളതാണ്. യുഡിഎഫ് മുസ്ലിം ലീഗിനു നൽകിയിരിക്കുന്ന സീറ്റിൽ ലീഗ് സ്വതന്ത്രയായി മൽസരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറുമാറി എൽഡിഎഫ് പക്ഷത്ത് ചേർന്ന്…

Read More

ബസും ലോറിയും കൂട്ടിയിടിച്ചു; ഇരു വാഹനങ്ങളുടെയും ഡ്രെെവർമാർക്ക് പരിക്ക്

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷൻ – മെഡിക്കൽ കോളേജ് റോഡിൽ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും കളമശ്ശേരി ഭാഗത്ത് നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലോറി ഡ്രൈവറെ സ്വകാര്യ…

Read More

സ്കൂൾ കുട്ടികൾ ഇടുക്കി ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുമായി കട്ടപ്പന മുനിസിപ്പാലിറ്റി

നരിയൻപാറ സ്കൂൾകവല മുതൽ പൊയ്‌കത്താനി പടി വരെയുള്ള റോഡിൻറെ മോശം അവസ്ഥയും റോഡിൻ്റെ വശങ്ങളിലേക്ക് ഇറക്കി ആളുകൾ വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, പുല്ല് എന്നിവ കൃഷി ചെയ്യുന്നതും സ്വകാര്യ വ്യക്തികളുടെ വീടുകളിലക്ക് റോഡ് നിർമ്മിക്കുന്നതിന് റോഡിലേയ്ക്‌ക് മണ്ണിറക്കി പൊതു ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതും മൂലം ചില സ്കൂൾ വാഹനങ്ങൾ മറ്റ് വാഹനങ്ങൾ എതിരെ വന്നാൽ സൈഡ് കൊടുക്കാൻ പറ്റാത്തതിനാൽ റൂട്ട് നിർത്തുകയും, വരുന്ന സ്കൂൾ വാഹനങ്ങൾക്ക് റോഡിലേയ്ക്‌ക് ഇറക്കിയുള്ള കൃഷിയും നിർമാണ…

Read More

കാർ നിയന്ത്രണം വിട്ട് അപകടം

കോതമംഗലം: നേര്യമംഗലത്തിന് സമീപം ആറാം മൈലിൽ കാർ നിയന്ത്രണം വിട്ട് അപകടം. കോതമംഗലം സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത് ഇന്ന് ( 26 – 7-2024 വെള്ളി) വൈകിട്ട് മൂന്ന് മണിക്കാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈൽ വച്ചുണ്ടായ അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.യാത്രികർക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്

Read More

കുഞ്ഞിന് വിഷം നൽകിയശേഷം വിഷം കഴിച്ച് അമ്മ മരിച്ചു

ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടക്കേതിൽ രമേശിന്റെ ഭാര്യ ആര്യ മോളാണ് മരിച്ചത്.മൂന്നു വയസ്സുകാരനായ മകൻ ആരോമൽ ചികിത്സയിലാണ് .കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന് വിഷം നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻതന്നെ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആര്യ മരണപ്പെടുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു.

Read More

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

രാമപുരം : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ), സ്വാതിക് സുരേഷ് ( 8), വാഴക്കുളം സ്വദേശി ആദിത്യൻ (16), ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം രാത്രി 12.15 ഓടെയാണ് സംഭവം.

Read More

കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

മുവാറ്റുപുഴ സ്വദേശി ലിബിൻ, നെടുമ്പാശ്ശേരി സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്കമ്പത്ത് വാഹനം പൊളിക്കാൻ എത്തിച്ചതായി പോലീസ്വാഹനം വിറ്റിട്ട് തിരികെ വരും വഴിയാണ് പ്രതികൾ പോലീസ് പിടിയിലായത്

Read More

മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ നിവേദനം നൽകി

മലങ്കര ടൂറിസം പ്രോജെക്ടിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക,പ്രോജെക്ടിനോടനുബന്ധിച്ച് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമാക്കി തദ്ദേശവാസികൾക്കും, സ്വകാര്യ സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ അനുവാദം നൽകുക. മുടങ്ങിക്കിടക്കുന്ന മലങ്കരഫെസ്റ്റ് നടത്തുവാൻ നടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകാൻ എത്തിയ മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ ബഹു : ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനോടൊപ്പം..

Read More

മാങ്ങാ മോഷണം: പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുക്കില്ല.

പച്ചക്കറി കടയിൽ നിന്ന് മാങ്ങാ മോഷ്ടിച്ചതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചടിക്കില്ലെന്ന് ആഭ്യന്തര വകുപ്പ്. 2022 സെപ്റ്റംബർ 30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കെ എം വെജിറ്റബിൾസ് എന്ന മൊത്ത വ്യാപാര കടയ്ക്ക് മുന്നിൽ ഇറക്കിവച്ചിരുന്ന പെട്ടിയിൽ നിന്ന് 10 കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഐജിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഷിഹാബിന്റെ ഭാര്യ നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസുകളിൽ പെടുകയും റിമാൻഡ് തടവുകാരനാവുകയും…

Read More