ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടക്കേതിൽ രമേശിന്റെ ഭാര്യ ആര്യ മോളാണ് മരിച്ചത്.
മൂന്നു വയസ്സുകാരനായ മകൻ ആരോമൽ ചികിത്സയിലാണ് .കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന് വിഷം നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻതന്നെ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആര്യ മരണപ്പെടുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു.
കുഞ്ഞിന് വിഷം നൽകിയശേഷം വിഷം കഴിച്ച് അമ്മ മരിച്ചു
