പച്ചക്കറി കടയിൽ നിന്ന് മാങ്ങാ മോഷ്ടിച്ചതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചടിക്കില്ലെന്ന് ആഭ്യന്തര വകുപ്പ്. 2022 സെപ്റ്റംബർ 30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കെ എം വെജിറ്റബിൾസ് എന്ന മൊത്ത വ്യാപാര കടയ്ക്ക് മുന്നിൽ ഇറക്കിവച്ചിരുന്ന പെട്ടിയിൽ നിന്ന് 10 കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഐജിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഷിഹാബിന്റെ ഭാര്യ നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസുകളിൽ പെടുകയും റിമാൻഡ് തടവുകാരനാവുകയും ചെയ്തതിനാൽ ശിക്ഷ പുന:പരിശോധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.