സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം തടവിലാക്കി

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. മീനാട് ആനാംചാലില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ബല്ലാക്ക് എന്നറിയപ്പെടുന്ന വിനീഷ് (27) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2020ല്‍ കല്ലുമലയില്‍ കഞ്ചാവ് കച്ചവടം നടത്തിയത് ചോദ്യം ചെയതവരെ സ്‌ഫോടക വസ്തു എറിഞ്ഞ് സ്റ്റീല്‍ പൈപ്പ്, ബിയര്‍ കുപ്പി എന്നിവ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ഫിനാന്‍സ്…

Read More

മദ്യപിച്ചെത്തിയവർ തട്ടുകട അടിച്ചു തകർത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി

ഇടുക്കി : കൂട്ടാറിൽ മദ്യപിച്ചെത്തിയ സംഘം തട്ടുകട അടിച്ചു തകർത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി. നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കടയിൽ പ്രവർത്തിക്കുന്ന ബിസ്‌മി തട്ടുകടയിലാണ് മദ്യപസംഘം ആക്രമണം നടത്തിയത്. കടയുടമയ്ക്കും ഭാര്യക്കും മർദനമേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ദമ്പതികൾ ചികിത്സ തേടി. ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ എത്തിയ ഭാര്യ റെജീന ബീവിയെ അക്രമിസംഘം ചവിട്ടി നിലത്തിട്ട് മർദിച്ചതായും പരാതിയുണ്ട്. രണ്ടംഗസംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട്…

Read More

വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്.ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.വാട്‌സ്ആപ്പ് ഗ്രൂപ്പിലെ…

Read More

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ തിങ്കളാഴ്‌ച മുതൽ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ തിങ്കളാഴ്‌ച രാവിലെ 11 മുതൽ നൽകാം. അപേക്ഷകൾ ഡിസംബർ പത്തിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽhttp://ecitizen.civilsupplieskerala.gov.inഅപേക്ഷ സമർപ്പിക്കാം ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി…

Read More

സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വയോജന ദിനാചരണം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വയോജന ദിനം ആചരിച്ചു. ചടങ്ങിൽ മുന്നൂറോളം വയോജനങ്ങളെ ആദരിച്ചു. ഫാ. തോമസ് മണിയാട്ട് ഉദ്ഘാടനം ചെയ്‌തു. 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും, കിടപ്പുരോഗികൾക്കും വേണ്ടി പ്രത്യേക കുർബാനയും പ്രാർത്ഥനയും നടത്തി. ഫാ. ജെറിൻ ആയിലുമാലിൽ, ഫാ. ആന്റണി എന്നിവർ സംസാരിച്ചു. സി.മെർലി, സി. ടെസ്സി, സി. നിർമൽ, സി. ടോംസി, സി ജെസിൻ, സി ട്രീസ്സ, സി മെബിൽ, സി തെരേസ, സി ആൻസ്, സിബി കിഴക്കേൽ,…

Read More

കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ

തൊടുപുഴ : കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ. കുടിശ്ശിക കിട്ടാക്കടമായതോടെ, വിഎഫ് പിസികെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുകയാണ് കർഷകർ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുൾപ്പെടെ അഞ്ച് കോടിയിലേറെ രൂപയാണ് സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് കിട്ടാനുളളത്. കർഷകർക്ക് സബ്‌സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്‌പിസികെ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ…

Read More

കൗൺസിലിനെ നോക്കുകുത്തിയാക്കി സമർപ്പിച്ച പദ്ധതി : ഡിപിസി മാറ്റിവച്ചു

തൊടുപുഴ : നഗരസഭാ കൗൺസിൽ തീരുമാനം മറികടന്ന് ചെയർപേഴ്‌സൺ ഡിപിസിക്ക് സമർപ്പിച്ച പദ്ധതി കൗൺസിലർമാരുടെ പരാതിയെത്തുടർന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകാതെ മാറ്റിവച്ചു. കഴിഞ്ഞ 11ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിന്റെ നാലാം നമ്പർ അജൻഡയായ വാർഷികപദ്ധതി ഭേദഗതിയിൽ കൗൺസിൽ തീരുമാനിച്ച ചില പദ്ധതികൾ ഒഴിവാക്കിയും കൗൺസിൽ തീരുമാനിക്കാത്ത പദ്ധതികൾ ഉൾപ്പെടുത്തിയുമാണ് ചെയർപേഴ്സൺ ഡിപിസിക്ക് സമർപ്പിച്ചത്. നഗരസഭയിൽ സ്വന്തമായി കെട്ടിടമില്ലാത്ത 30, 33 വാർഡുകളിലെ അങ്കണവാടികളുടെ നിർമ്മാണത്തിന് പത്തുലക്ഷം രൂപ വീതം വകയിരുത്താനും ഇത് ബഹുവർഷ…

Read More

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും;മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു

വണ്ണപ്പുറം : വനംവകുപ്പിന്റെ ഉപദ്രവം ഏറെ നേരിടുന്ന കർഷകരും വ്യാപാരികളും താമസക്കാരും ധാരാളമുള്ള മുണ്ടൻ മുടി പുളിക്കത്തൊട്ടി കമ്പകക്കാനം വണ്ണപ്പുറം തുടങ്ങിയ മേഖലകളിലെ കർഷകരും സംഘടിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ അംഗം അഡ്വക്കേറ്റ് ആൽബർട്ടിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ആലോചനയോഗം മുണ്ടൻമുടി ബാപ്പുജി ലൈബ്രറിയിൽ ചേർന്നത്. ഡിസംബർ ഒന്നാം തീയതി 12 മണിക്ക് അവിടെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ സമ്മേളനം ഉണ്ടാവും. വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം ആ മേഖലയിൽ വനംവകുപ്പിന്റെ ഉപദ്രവങ്ങൾക്ക് ഇരയാകുന്ന…

Read More

40കിലോ ഗഞ്ചവുമായി 2ആളുകൾ പോലീസ് പിടിയിൽ

തൊടുപുഴ : വിൽപ്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ഒരാൾ ഓടി രക്ഷപെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25), ചൂരവേലിൽ റിൻസാദ് (29) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപാണ് രക്ഷപ്പെട്ടത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർഥികൾക്കിടയിലും മറ്റും വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്.എസ് ഐ എൻ എസ് റോയിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

വീട്ടമ്മയെ കടന്നു പിടിച്ച കേസിലെ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി

കോതമംഗലം. കുടമുണ്ട സ്വദേശിനി വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കേറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മരപ്പട്ടി അലി എന്ന് വിളിക്കുന്ന ആനച്ചാൽ കുഴിപിള്ളിൽ വീട്ടിൽ അലി ഹമീദ് ( 51) അടിമാലി. എന്ന പ്രതിയെ പോത്താനിക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്ന് എസ്.ഐ. റോജി യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലിസ് അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൽ വീട്ടമ്മയെ പല സ്ഥലങ്ങളിൽ വെച്ച് വധ ഭീഷണി മുഴക്കുകയും വീട്ടമ്മയുടെ ഫോൺ നമ്പർ…

Read More