തൊടുപുഴ : വിൽപ്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ഒരാൾ ഓടി രക്ഷപെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25), ചൂരവേലിൽ റിൻസാദ് (29) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപാണ് രക്ഷപ്പെട്ടത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർഥികൾക്കിടയിലും മറ്റും വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്.എസ് ഐ എൻ എസ് റോയിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#ganchavu #peumbalichira #thodupuzha #police #arrested #news #updates #onlinemedia #nattuvarthakal
