വീട്ടമ്മയെ കടന്നു പിടിച്ച കേസിലെ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി

കോതമംഗലം. കുടമുണ്ട സ്വദേശിനി വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കേറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മരപ്പട്ടി അലി എന്ന് വിളിക്കുന്ന ആനച്ചാൽ കുഴിപിള്ളിൽ വീട്ടിൽ അലി ഹമീദ് ( 51) അടിമാലി. എന്ന പ്രതിയെ പോത്താനിക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്ന് എസ്.ഐ. റോജി യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലിസ് അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൽ വീട്ടമ്മയെ പല സ്ഥലങ്ങളിൽ വെച്ച് വധ ഭീഷണി മുഴക്കുകയും വീട്ടമ്മയുടെ ഫോൺ നമ്പർ സോഷ്യൽ മീഡിയയിൽ പ്രജരിപ്പിക്കുകയും അവരെയും കുടുംബത്തെയും മാനസികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ ബോധ്യപെട്ടത്തിനാൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു തുടർന്ന് കോതമംഗലം കോടതിയിൽ പ്രതിയെ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *