തൊടുപുഴ : കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ. കുടിശ്ശിക കിട്ടാക്കടമായതോടെ, വിഎഫ് പിസികെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുകയാണ് കർഷകർ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുൾപ്പെടെ അഞ്ച് കോടിയിലേറെ രൂപയാണ് സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് കിട്ടാനുളളത്. കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്പിസികെ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ കാര്യം മാത്രം പരിശോധിച്ചാൽ വിഎഫ്പിസികെയിലെ താളപ്പിഴകളെക്കുറിച്ച് മാത്രമായിരിക്കും കർഷകർക്ക് പറയാനുണ്ടാകുക.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#krishibhavan #vfpck #thodupuzha #news #updates #onlinemedia #nattuvarthakal