കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മേലുകാവ്: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരിമണ്ണൂർ കോട്ടക്കവല നെടുമലയിൽ ജോസഫിൻ്റെ (കുഞ്ഞാപ്പ്)മകൻ അനീഷ് ജോസഫ് 33 ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #bike #car #youngman #dead #news #updates #onlinemedia #nattuvarthakal

Read More

തൂക്കുപാലം – ബാലഗ്രാം റോഡിൽ ഡിസംബർ 2 മുതൽ ഗതാഗത നിരോധനം

ഇടുക്കി : കട്ടപ്പന/തൂക്കുപാലം – കമ്പംമെട്ട് റോഡ് BM & BC നിലവാരത്തിൽ ഉയർത്തുന്ന പ്രവർത്തികളുടെ ഭാഗമായി തൂക്കുപാലത്തു നിന്നും ബാലഗ്രാമിലേക്കുള്ള റോഡിൽ സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കലുങ്ക് മുഴുവനായി പൊളിച്ച് പുനർനിർമ്മിക്കുകയാണ് ആയതിൻ്റെ ഭാഗമായി ഡിസംബർ 2 തിങ്കൾ മുതൽ 50 ദിവസത്തേക്ക് തൂക്കുപാലം മുതൽ ബാലഗ്രാം വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം പൂർണമായും നിരോധിക്കുന്നു. ഈ കാലയളവിൽ താഴെ പറയും പ്രകാരം വാഹനങ്ങളുടെ റൂട്ട് പുനഃക്രമീകരിക്കേണ്ടതാണ് 1) തൂക്കുപാലത് നിന്നും ബാലഗ്രാം വഴി കട്ടപ്പനക്ക്…

Read More

ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഇടുക്കി : വണ്ടിപ്പെരിയാർ മാമലയിൽ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു മ്ലാമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രശാന്തിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സാമൂഹ്യവിരുദ്ധർ മ്ലാമലയിൽ വാഹനം കത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇന്നലെ രാത്രി 10 മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്. പ്രശാന്ത് വാഹനം ഒതുക്കിയ ശേഷം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നിട് വീടിന് വെളിയിൽ ഇറങ്ങിയപ്പോൾ ലയത്തിന്റെ ഒരു സൈഡിൽ നിന്നും തീ ആളുന്നത് കണ്ടു. എസ്റ്റേറ്റിലെ ആളുകൾ വേസ്റ്റ് കത്തിക്കുന്നതാണെന്ന് കരുതി നോക്കാൻ…

Read More

കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ ബസ് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപറമ്പിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.കേരളത്തിലേയ്‌ക്ക് വിനോദയാത്രക്കെത്തിയതാണ് കോയമ്പൂര്‍ എസ്എന്‍എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ . 2.45 ഓടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ബസ് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. 30 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല….

Read More

കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം

ഇടുക്കി: കാഞ്ചിയാർ കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം. കാഞ്ചിയാൽ പഞ്ചായത്തംഗം ജോമോന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കട്ടപ്പന അഗ്നിശമന സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #fire #accident #Idukki #news #updates #onlinemedia #nattuvarthakal *പിട്ടാപ്പള്ളിൽ ഏജൻസിസ്* 💫✨✨✨✨✨✨✨✨💫തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു.. # 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ…

Read More

ഇരുചക്രവാഹനം ഓടയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയുടെ ഭാഗമായ കടമാക്കുഴിയിൽ ഇരുചക്രവാഹനം ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി ജോസ് (52) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. വീതി കുറഞ്ഞ റോഡിൽ ആഴിമേറിയ രീതിയിലാണ് ഓട നിർമിച്ചിരിക്കുന്നത്. ഇക്കാര്യം നിരവധി തവണ മാധ്യങ്ങൾ അടക്കം അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാണ്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #twowheeler…

Read More

പടയപ്പയുടെ മുമ്പില്‍പ്പെട്ട സ്‌കൂള്‍ ബസും ബൈക്ക് യാത്രികരും തലനാരിഴക്ക് രക്ഷപെട്ടു

ഇടുക്കി : കാട്ടുകൊമ്പന്‍ പടയപ്പയെ കാടുകയറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.സമീപകാലത്തായി കാട്ടുകൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങി കൂടുതലായി നാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്.കഴിഞ്ഞ ദിവസം പടയപ്പയുടെ മുമ്പില്‍പ്പെട്ട സ്‌കൂള്‍ ബസും ബൈക്ക് യാത്രികരും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മൂന്നാര്‍ കൊരണ്ടിക്കാട്ടിലെ സ്‌കൂളില്‍ നിന്നും മാട്ടുപ്പെട്ടി നെറ്റിമേട്ടില്‍ കുട്ടികളെ ഇറക്കിയ ശേഷം കുറ്റിയാര്‍വാലിക്ക് പോകുംവഴിയായിരുന്നു സ്‌കൂള്‍ ബസ് കാട്ടുകൊമ്പന്‍ പടയപ്പയുടെ മുമ്പില്‍പ്പെട്ടത്.ഇതുവഴിയെത്തിയ ഇരുചക്രവാഹനയാത്രികരും കാട്ടാനക്ക് മുമ്പില്‍പ്പെട്ടു.ആദ്യമെത്തിയത് ബൈക്ക് യാത്രികരായിരുന്നു. ആനയെ കണ്ടതോടെ ഇവര്‍ ഭയന്ന് വാഹനത്തില്‍ നിന്നും…

Read More

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് നിർവ്വഹിച്ചു. അരുവിത്തുറ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ്…

Read More

സ്വന്തമായി വിമാനം നിർമ്മിച്ച് “സ്വപ്​നങ്ങളിലേക്ക്​ ചിറകുവിരിയിച്ച ” സജിക്ക് പുരസ്കാരം

തൊടുപുഴ: സ്വന്തം പേരിൽ സ്വന്തമായി വിമാനം നിർമിച്ച് പറപ്പിച്ച ആദ്യത്തെ ഇന്ത്യ ക്കാരൻ എന്ന വിളിപ്പേരിന് അർഹനായ സജിയെത്തേടി സംസ്ഥാന ഭിന്നശേഷി പുര സ്കാരം. ജന്മനാ സംസാര-കേൾവി പരിമിതനായ ഇടുക്കി തട്ടക്കുഴ സ്വദേശി സജി തോ മസ് പത്തുവർഷം മുമ്പാണ് സ്വന്തമായി വിമാനം നിർമിച്ച് പറത്തിയത്. വിമാനമടക്കം സജിയുടെ പ്രവർത്തന മേഖലയിലെ മികവുകളാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്. കുട്ടിക്കാലത്ത് കണ്ട ഹെലികോപ്റ്ററാണ് സജിയുടെ ജീവിതം മാറ്റിമറിച്ചത്. റബർ തോ ട്ടങ്ങളിൽ മരുന്നുതളിക്കാൻ വന്നതായിരുന്നു അത്. ടെലിവിഷൻ അറ്റകുറ്റപ്പണി നടത്തി…

Read More

അച്ഛനും മകനും ചേർന്ന് മോഷണം മകൻ പോലീസ് പിടിയിൽ

ഇടുക്കി: ശാന്തൻപാറ പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽ നിന്നും 3 ലക്ഷത്തിലധികം രൂപ വില വരുന്ന 3 ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കുപ്രസിദ്ധ മോഷ്ട്ടാവ് കാമാക്ഷി ബിജുവിന്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) പിടിയിലായത്. ബിജുവും മകനും ചേർന്നാണ് മോഷണം നടത്തിയത്. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ ഏലക്ക സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ…

Read More