ഇടുക്കി : വണ്ടിപ്പെരിയാർ മാമലയിൽ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു മ്ലാമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രശാന്തിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സാമൂഹ്യവിരുദ്ധർ മ്ലാമലയിൽ വാഹനം കത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇന്നലെ രാത്രി 10 മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്. പ്രശാന്ത് വാഹനം ഒതുക്കിയ ശേഷം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നിട് വീടിന് വെളിയിൽ ഇറങ്ങിയപ്പോൾ ലയത്തിന്റെ ഒരു സൈഡിൽ നിന്നും തീ ആളുന്നത് കണ്ടു. എസ്റ്റേറ്റിലെ ആളുകൾ വേസ്റ്റ് കത്തിക്കുന്നതാണെന്ന് കരുതി നോക്കാൻ എത്തിയപ്പോൾ ആണ് തന്റെ ഓട്ടോയുടെ സീറ്റും പടുതയും നിന്നു കത്തുന്നത് കണ്ടത്. തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലെ ആളുകളെ വിളിച്ചുണർത്തുകയും അവിടെ നിന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്തുകയും ചെയ്തു. പിന്നിട് വണ്ടിപ്പെരിയാർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരോ മന:പൂർവ്വം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രശാന്ത് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മ്ലാമല കേന്ദ്രികരിച്ച് സാമൂഹ്യവിരുദ്ധർ കത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. മുൻപ് എസ്ററ്റ് അധികൃതരുടെ വാഹനമാണ് കത്തിച്ചത്. അതിലും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#autoriwksha #fired #idukki #today #news #updates #nattuvarthakal