കെ.എസ്.ആർ.ടി.സി.യിൽ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി സിഎംഡി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ…

Read More

ശ്രീകാന്ത് കാഞ്ഞിരമറ്റം ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ്

തൊടുപുഴ: ബിജെപി മണ്ഡലം പ്രസിഡന്റായി ശ്രീകാന്ത് കാഞ്ഞിരമറ്റത്തിനെ വീണ്ടും തെരഞ്ഞെടുത്തു. ആരഎസ്എസ് പ്രവർത്തനത്തിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ചു. മണ്ഡൽ കാര്യവാഹ്, നഗർ ശാരീരിക് പ്രമുഖ്, ബൗദിക് പ്രമുഖ് തുടങ്ങി ചുമതലകൾ വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. കൂടാതെ കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം ജോയിന്റ് സെക്രട്ടറി, ട്രായാതലൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളിലും പ്രവർത്തിക്കുന്നു.

Read More

തട്ടുകടയിൽ യുവാക്കളുടെ കൂട്ടയടി; പത്തിലധികം പേർക്കെതിരെ കേസ്

പത്തനംതിട്ട: തെങ്ങമത്ത് തട്ടുകടയിലെ കൂട്ടയടിയിൽ പത്തിലധികം പേർക്കെതിരെ കേസ്. ബിജെപി പ്രവർത്തകരായ രണ്ടു യുവാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിക്കുകയായിരുന്നു. ഇരുകൂട്ടരും ഒന്നിലധികം കേസുകളിലെ പ്രതികളാണ്. ഇന്നലെ രാത്രി എട്ടുമണിക്കാണ് അടി തുടങ്ങിയത്. നേരത്തെയുള്ള വിരോധത്തിൻ്റെ ഭാഗമായിരുന്നു സംഘർഷം. സമീപത്തെ പെട്രോൾ പമ്പിൻ്റെ മുന്നിൽ തുടങ്ങി തട്ടുകടയിലേക്ക് വ്യാപിക്കുകയായിരുന്നു. രക്ഷപ്പെടാൻ തട്ടുകടയിലേക്ക് ഓടിക്കയറിയ തെങ്ങമം സ്വദേശികളായ വിഷ്‌, അഭിരാജ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും ബിജെപി അനുഭാവികളാണ്. സംഘർഷത്തിൽ കടയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. കടയുടമയുടെ പരാതിയിൽ പൊലീസ്…

Read More

ആംബുലന്‍സിന്‍റെ ‘വഴി’ തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍

തൃശൂർ: ആംബുലൻസിൻ്റെ ‘വഴി’ തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചിൽ. അത്യാസന നിലയിലായ രോഗിയുമായി പോയ ആംബുലൻസിനെയാണ് സ്വകാര്യ ബസുകൾ ‘തടഞ്ഞ’ത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകൾ മനഃപ്പൂർവം ആംബുലൻസിന്റെ വഴിമുടക്കി എന്നാണ് പരാതി. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര ‘സർവതോഭദ്ര’-ത്തിൻ്റെ ആംബുലൻസിനാണ് സ്വകാര്യ ബസുകൾ വഴി കൊടുക്കാതിരുന്നത്. ഒരു വരിയിൽ ബ്ലോക്കിൽപ്പെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും…

Read More

ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ഏറ്റുമാനൂർ : കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്.ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ☎️📲 ചരമ അറിയിപ്പുകളും,…

Read More

മൂലമറ്റത്തെ കൊലപാതകം; ഓട്ടോ ഡ്രൈവർ നൽകിയ വിവരം നിർണായകമായി, 6 പേർ പിടിയിൽ

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായത്. എട്ട് പേരാണ് കൊലയാളി സംഘത്തിലുൾപ്പെട്ടത്. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. സംശയം തോന്നിയ ഡ്രൈവർ കാഞ്ഞാർ എസ് ഐക്ക് വിവരം നൽകുകയായിരുന്നു. മൂലമറ്റത്തെ തേക്കൻകൂപ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്…

Read More

പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി; നഗരത്തിലെ അനധിക്യത ബോർഡുകളും കൊടികളും നീക്കി

തൊടുപുഴ: നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധി കൃതമായി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളും ബാനറുകളും കൊടികളും നഗരസഭ ഫ്ലക്സ് സ്ക്വാഡ് നീക്കം ചെയ്തു. ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ബോർഡുകളും കൊടികളും കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ നഗരസഭ തൊടുപുഴ പൊലീസിന് ലിസ്റ്റ് സഹിതം കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ദേവസേനൻ്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടികളും പൊലീസ് സാന്നിധ്യത്തിൽ നീക്കംചെയ്തത്. അനധികൃതമായി…

Read More

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി, കുറ്റപത്രം ഉടൻ

ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി. ഇടുക്കി കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ ഇരുപതാം തീയതിയായിരുന്നു സംഭവം. സംഭവം വിവാദമായതോടെ സർക്കാർ നിർദ്ദേശ പ്രകാരം…

Read More

പായയിൽ പൊതിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന

മൂലമറ്റം: പായയിൽ പൊതിഞ്ഞ് കെട്ടിയ നിലയിൽ പുരുഷൻ്റെമൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പോലീസ് സംഘത്തിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. വാഗമൺ സംസ്ഥാനപാതയോരത്തെ തേക്കിൻകൂപ്പിന് സമീപം ടെയിൽ റെയ്‌സ് കനാലിനോട് ചേർന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരം…

Read More

കാളിയാർ – കോയപ്പടി റോഡിലെ കലുങ്കിൻ്റ കെട്ട് ഇടിഞ്ഞ നിലയിൽ

വണ്ണപ്പുറം: കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞിട്ട് 3 മാസം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. 1982 ലാണ് കലുങ്ക് പണിതത്. 2016ലെ പ്രളയകാലത്ത് കലുങ്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. കലുങ്കിനു ബലക്ഷയമുണ്ടായതോടെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കാളിയാറിൽനിന്നു കോയപ്പടി വഴി സെൻ്റ് മേരീസ് എൽപി സ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും മുള്ളൻകുത്തി, തെന്നത്തൂർ ഭാഗത്തേക്കും യാത്ര ചെയ്യാനുള്ള എളുപ്പവഴിയായിരുന്നു ഇത്. ഒട്ടേറെ സ്‌കൂൾ കുട്ടികളും കാൽനടയാത്രക്കാരും ഉപയോഗിച്ചിരുന്ന റോഡാണിത്. കലുങ്കു തകർന്നതോടെ…

Read More