നവജാതശിശുവിന്റെ മൃതദേഹം തേയില തോട്ടത്തിൽ ശരീരം കടിച്ചു കീറിയനിലയിൽ; ഞെട്ടി വിറച്ചു നാട്; യുവതി കസ്റ്റഡിയിൽ

ഇടുക്കി : നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തിൽ നായ കടിച്ചുകീറിയ നിലയിൽ. ഇടുക്കി, നെടുങ്കണ്ടം അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കൾ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് അരമനപ്പാറ എ‌സ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനം സോറൻ എന്ന ഇതരസംസ്ഥാന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനിച്ച ഉടനെ…

Read More

ഡാം നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയിൽ ഗൃഹനാഥൻ മുങ്ങി മരിച്ചു

പൂപ്പാറ : ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10-ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു. കൊച്ചി ധനുഷ്‌കോടി…

Read More

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം : പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു

കൊച്ചി: പൊലീസുകാർക്ക് നേരെ നേപ്പാൾ യുവതിയുടെ ക്രൂരമർദ്ദനം. എറണാകുളം അയ്യമ്പുഴയിലാണ് സംഭവം. ഇന്ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. എസ്ഐയുടെ മൂക്കിടിച്ച് തകർത്തു. നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാൾ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയും പൊലീസുകാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അയ്യമ്പുഴയുടെ ചില ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ്…

Read More

സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

തൊടുപുഴ : സഹോദരനെ തലയ്ക്കടിച്ചു കൊന്ന പ്രതിക്കു ജീവപര്യന്തം തടവും പിഴയും. അടിമാലി ആനവിരട്ടി ചുട്ടിശേരിൽ പൗലോസിന്റെ മകൻ അരുൺ പോളിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അൻവിൻ പോളിനെ (മനു) യാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ സീത ശിക്ഷിച്ചത്. 2016 ഓഗസ്റ്റ് 28-നായിരുന്നു കേസിനാസ്‌പദമായ സംഭവം. മരിച്ച അരുണും ഇളയ സഹോദരൻ അൻവിനും മദ്യപാനികളും പരസ്പ‌രം കലഹിക്കുന്നവരുമായിരുന്നു. സംഭവദിവസം സമീപത്തു വിവാഹ വീട്ടിൽനിന്ന്…

Read More

പഴകിദ്രവിച്ച അസ്തി കൂടം കണ്ടെത്തി.

ഇടുക്കി : നെടുങ്കണ്ടം പോലിസ് സ്റ്റേഷൻ പരിധിയിൽ ചോറ്റു പാറ ബ്ലോക്ക് നമ്പർ 233 ൽ റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ കെ.എൻ ശശികുമാരൻ്റെ ആൾതാമസമില്ലാത്ത പഴകിയ കെട്ടിടത്തിനുള്ളിൽ നാലു മാസത്തിലേറെ പഴക്കമുള്ള പുരുഷൻ്റേതെന്ന് തോന്നിക്കുന്ന അസ്തികൂടം കണ്ടെത്തി. തലയോട്ടി കെട്ടിടത്തിൻ്റെ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും ടിയാൻ്റെ കഴുത്തിനു താഴെയുള്ള ഭാഗം നിലത്ത് പതിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. ആ മുറിയിൽ കണ്ടമാനം കാലിയായ മദ്യക്കുപ്പികളും, ഒരു ബാഗും കണ്ടുകിട്ടി. ബാഗിനുള്ളിൽ നിന്നും രാജേഷ് 47,…

Read More

പോക്‌സോ കേസില്‍ അറസ്റ്റിൽ

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തു. മുരിക്കാശേരി മൂങ്ങാപാറ ഇരപ്പുക്കാട്ടിൽ സ്രാംജിത്ത് (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുരിക്കാശ്ശേരി എസ്എച്ച്ഓ കെ.എം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്രാംജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB *വാർത്തകളും പരസ്യങ്ങളും അറിയിക്കാം* https://wa.me/message/FJXDNGIRM3KGN1

Read More

ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന; ബിഹാർ സ്വദേശി അറസ്റ്റില്‍.

തൊടുപുഴ : കരിമണ്ണൂരിൽ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന. ബിഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറിനെ തൊടുപുഴ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള മുറുക്കാൻ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും, ഉറക്കഗുളികകളുടെയും ശേഖരമാണ് കണ്ടെത്തിയത്. വിവിധ ഗുളികകൾ മുറുക്കാനിൽ ഇട്ടു നൽകിയിരുന്നതായി മുഹമ്മദ് താഹിർ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂൾ എന്നിവയും…

Read More

നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞുയാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

കോതമംഗലം : ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണംവിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്‌ച്ച വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ പെരിയാർവാലി കനാലിലേക്ക് വീഴുകയായിരുന്നു. പാലത്തിനും കുറ്റിക്കാടുകൾക്കും മരത്തിനുമിടയിലൂടെ കാർ ഉയർന്നു പൊങ്ങിയശേഷം 50 അടിയോളം താഴ്‌ചയിൽ വെള്ളത്തിൽ പതിക്കുകയായിരുന്നു. കാറിൽനിന്നും ദമ്പതികൾക്ക് ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി. ഈ സമയം അതുവഴി കടന്നുപോകുകയായിരുന്ന ഒരു സംഘം യുവാക്കൾ കനാലിൽ ഇറങ്ങിയാണ്…

Read More

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു

പാലാ : ഇടമറ്റത്ത് ബസ്സപകടം നിരവധി പേർക്ക് പരിക്കേറ്റു. ചേറ്റുതോട് – പാലാ കൂറ്റാരപ്പള്ളി ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഇടമറ്റം സ്വദേശി രാജേഷ് എം.ജി കുഴഞ്ഞുവീണതാണ് ബസ്സ് അപകടത്തിൽപ്പെടാൻകാരണം. accident #accidentnews #pala #privatebus #today #news #updates #nattuvarthakal

Read More

ജില്ലയിൽലഹരി ഉൽപ്പന്നങ്ങളുടെ വില്പന വ്യാപകം പരിശോധന ശക്തമാക്കി പോലീസും എക്സൈസും

ഇടുക്കി : ജില്ലയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകം പരിശോധന ശക്തമാക്കി പോലീസും എക്സൈസും, ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാൻ ജില്ലയില്‍ പരിശോധന ശക്തമാക്കി എന്നാല്‍ പരിശോധന ശക്തമാകുമ്പോഴും കഞ്ചാവും എംഡിഎംഎയും പോലുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം ജില്ലയില്‍ എത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ നിർദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 88 കേസുകള്‍ രജിസ്റ്റർ ചെയ്തു. 93 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍…

Read More