ഇടുക്കി : നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തിൽ നായ കടിച്ചുകീറിയ നിലയിൽ. ഇടുക്കി, നെടുങ്കണ്ടം അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.
എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കൾ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് അരമനപ്പാറ എസ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ ഉടൻ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനം സോറൻ എന്ന ഇതരസംസ്ഥാന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#thodupuzhanews#thodupuzhavartha#idukkinews#nattu_varthakal#nattuvarthakal#idukkinews