പഴകിദ്രവിച്ച അസ്തി കൂടം കണ്ടെത്തി.

ഇടുക്കി : നെടുങ്കണ്ടം പോലിസ് സ്റ്റേഷൻ പരിധിയിൽ ചോറ്റു പാറ ബ്ലോക്ക് നമ്പർ 233 ൽ റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ കെ.എൻ ശശികുമാരൻ്റെ ആൾതാമസമില്ലാത്ത പഴകിയ കെട്ടിടത്തിനുള്ളിൽ നാലു മാസത്തിലേറെ പഴക്കമുള്ള പുരുഷൻ്റേതെന്ന് തോന്നിക്കുന്ന അസ്തികൂടം കണ്ടെത്തി.

തലയോട്ടി കെട്ടിടത്തിൻ്റെ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും ടിയാൻ്റെ കഴുത്തിനു താഴെയുള്ള ഭാഗം നിലത്ത് പതിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. ആ മുറിയിൽ കണ്ടമാനം കാലിയായ മദ്യക്കുപ്പികളും, ഒരു ബാഗും കണ്ടുകിട്ടി. ബാഗിനുള്ളിൽ നിന്നും രാജേഷ് 47, എറണാകുളം മരട്സ്വദേശി എന്ന മേൽവിലാസമുള്ള ആധാർ കാർഡും കിട്ടിയിട്ടുണ്ട്.

മൃതദേഹ അവശിഷ്ടങ്ങളും, തലയോട്ടിയും പോലീസ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#kattappana#nedumkandam#nattuvarthakal#nattu_varthakal

Leave a Reply

Your email address will not be published. Required fields are marked *