ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന; ബിഹാർ സ്വദേശി അറസ്റ്റില്‍.

തൊടുപുഴ : കരിമണ്ണൂരിൽ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന. ബിഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറിനെ തൊടുപുഴ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കരിമണ്ണൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള മുറുക്കാൻ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും, ഉറക്കഗുളികകളുടെയും ശേഖരമാണ് കണ്ടെത്തിയത്.

വിവിധ ഗുളികകൾ മുറുക്കാനിൽ ഇട്ടു നൽകിയിരുന്നതായി മുഹമ്മദ് താഹിർ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂൾ എന്നിവയും ഇയാളുടെ കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

ബിഹാറിലെ നിന്നും 40 വർഷം മുൻപ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്തിരുന്ന ആളാണ് 60 വയസുകാരനായ മുഹമ്മദ് താഹിർ. ഇപ്പോൾ ഇയാൾ കോട്ടയം പാലാ കരൂരിൽ താമസിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *