അതിജീവിതയെ ബലാത്സംഗം ചെയ്തു : എഎസ്ഐ ഒളിവിൽ
അടിമാലി : അടിമാലിയില്‍ എഎസ്ഐക്കെതിരെ പീഡനക്കേസ്. പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്റർ ആയിരുന്ന പി.എല്‍ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനക്കേസിലെ അതിജീവിതയെ കേസന്വേഷണത്തിന്റെ ഭാഗമായി ഫോണില്‍ വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. 2021-ല്‍ അതിജീവിത നല്‍കിയ പരാതി മുതലെടുത്ത് 2022 ആഗസ്റ്റ് മുതല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ വർഷം ജനുവരിയില്‍ പി.എല്‍ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അടിമാലി…

