യു.വി സൂചികയില്‍ വര്‍ധന; ചുട്ടുപൊള്ളി ഇടുക്കി

വേനല്‍ മഴ പെയ്തു തുടങ്ങിയെങ്കിലും ചൂടില്‍ പൊള്ളുകയാണ് ജില്ല. മുൻപെങ്ങുമില്ലാത്ത വിധം വേനല്‍ ചൂട് ജില്ലയെ വലച്ചു തുടങ്ങിയിട്ടുണ്ട്.

ഒരു കാലത്ത് വേനലില്‍ തണുപ്പ് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളടക്കം വന്നിരുന്ന പല സ്ഥലങ്ങളിലും ചൂട് കനക്കുകയാണ്. അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണതോത് (യു.വി) ജില്ലയില്‍ വർധിച്ചു വരുകയാണെന്നാണ് കണക്കുകള്‍.

ഈ സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. കാലങ്ങളായി ഇതാണ് പതിവെങ്കിലും യു.വി രശ്മികളുടെ വികിരണ തോതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പാലക്കാട് ഒഴിവാകുകയും ഇടുക്കി ഉള്‍പ്പെടുകയും ചെയ്തു. ഇടുക്കിയില്‍ അള്‍ട്രാ വയലറ്റ് ഇൻഡക്സ് കൂടി ഉയരുന്നതായാണ് കണക്കുകള്‍.

ജില്ലയിലെ കാർഷിക ടൂറിസം മേഖലകളെ ചൂട് കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. വേനലെത്ര കടുത്താലും എ.സി.യോ, ഫാനോ, വേണ്ടാത്ത ചിലയിടങ്ങളെങ്കിലും ഉണ്ടായിരുന്നു മലയോര മേഖലകളില്‍. അത്തരം ഇടങ്ങള്‍ തേടി സ്വദേശീയരും വിദേശീയരുമായ നിരവധി സഞ്ചാരികളുമെത്താറുണ്ട്. എന്നാല്‍ ചൂട്‌ കൂടിയതോടെ എ.സിയും ഫാനുമൊക്കെ ഇവിടങ്ങളിലും വ്യാപകമായി.

ചൂടിന്‍റെ കാഠിന്യം മലയോര ജനതയെയും വിനോദ സഞ്ചാരികളെയും ഒരു പോലെ വലക്കുന്നുണ്ട്. മൂന്നാറിലും ചൂട് കനത്തു. പകലും രാത്രിയുമൊഴികെ പുറത്ത് നല്ല ചൂടാണ് അനുഭവപ്പെടുന്നത്.

ചൂട് കൂടിയതോടെ ഇടുക്കി ജില്ലയില്‍ മാത്രം എ.സി, ഫാൻ കൂളർ എന്നിവയുടെ വില്‍പനയിലും വലിയ വർധനയുണ്ടെന്നാണ് കണക്ക്. വിളകളെല്ലാം കരിഞ്ഞുണങ്ങി. വെള്ളം പോലും കൃത്യമായി എത്തിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ പലരും കൃഷിയിടം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. വേനല്‍ മഴ പലയിടങ്ങളിലും പെയ്തു തുടങ്ങിയതാണ് ഇപ്പോഴത്തെ ആശ്വാസം.

ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ച മുമ്പ് ജില്ലയില്‍ അള്‍ട്രാ വയലറ്റ് സൂചിക 11-ലെത്തിയിരുന്നു. അള്‍ട്രാ വയലറ്റ് വികിരണം കൂടുതല്‍ ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കുമടക്കം ഇടയാക്കും. വ്യാഴാഴ്ച്ച ജില്ലയില്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഇൻഡ്ക്സ് ഒൻപത് പോയിന്‍റും രേഖപ്പെടുത്തി.

യു.വി ഇൻഡക്സ് 0 മുതല്‍ അഞ്ച് വരെയാണെങ്കില്‍ മനുഷ്യന് ഹാനികരമല്ല. 6 മുതല്‍ 7 വരെ യെല്ലോ അലർട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11-ന് മുകളില്‍ റെഡ് അലർട്ടുമാണ്. ഉയർന്ന യു.വി നിരക്ക് അനുഭവപ്പെടുന്ന പകല്‍ പത്തിനും വൈകിട്ട് മൂന്നിനും ഇടയില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#elapparanews#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews

Leave a Reply

Your email address will not be published. Required fields are marked *