തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്.
23 രൂപയാണ് കേരളത്തിലെ തൊഴിലാളികൾക്ക് വർധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ 2 മുതൽ 7 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസനമന്ത്രാലയത്തിന്റേ്താണ് ഉത്തരവ്.
പ്രതിദിന വേതനനിരക്കിൽ 7 രൂപ മുതൽ 26 രൂപയുടെ വരെ വർധനവാണ് 2025-26 സാമ്പത്തിക വർഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.
2005-ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷൻ ആറിലെ സബ് സെക്ഷൻ ഒന്ന് പ്രകാരമുള്ള വേതന നിരക്കിൽ വർധനവ് വരുത്തിയാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രിൽ ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thodupuzhavartha#thodupuzhanews