തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന വർധിപ്പിച്ച വൈദ്യുതി ചാർജിനൊപ്പം ഇന്ധന സർച്ചാർജും ഈടാക്കും. വൈദ്യുതി ചാര്‍ജിൽ യൂനിറ്റിന് ശരാശരി 12 പൈസയുടെ വർധനക്ക് ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. ഇതോടൊപ്പമാണ് യൂനിറ്റിന് ഏഴ് പൈസ വീതം സർച്ചാർജ് പിരിക്കുക.
ഫെബ്രുവരിയിലുണ്ടായ അധിക ബാധ്യതയായ 14.83 കോടി രൂപയാണ് അടുത്ത മാസം സർച്ചാർജായി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യവാരം 2024-25 ലെയും 2025-26 ലെയും നിരക്കുവർധന റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് പ്രാബല്യത്തിൽ വന്ന നിലവിലെ നിരക്കിന് (2024-25 വർഷം) മാർച്ച് 31 വരെയാണ് പ്രാബല്യം. 2025-26 ലേക്ക് നിശ്ചയിച്ച നിരക്കുവർധനയാണ് ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നത്. വൈദ്യുതി ചാർജിനൊപ്പം ഫിക്സഡ് ചാർജും കൂടും.
പ്രതിമാസം 40 മുതൽ 50 വരെ യൂനിറ്റ് ഉപേയോഗിക്കുന്നവർക്ക് സിംഗ്ൾ ഫേസ് കണക്ഷന്റെ ഫിക്സഡ് ചാർജ് 45ൽ നിന്ന് 50 രൂപയായും ത്രീ ഫേസിന്റേത് 120 രൂപയിൽ നിന്ന് 130 ആയും ഉയരും. 51 യൂനിറ്റ് മുതൽ 100 യൂനിറ്റ് വരെയുള്ള സിംഗ്ൾ ഫേസ് നിരക്ക് 75 ൽ നിന്ന് 85 രൂപയായാണ് ഉയരുന്നത്. സമാന വർധന മറ്റു സ്ലാബുകളിലുമുണ്ടാകും.
എന്നാൽ സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കി വന്നിരുന്ന ഇന്ധന സര്‍ചാര്‍ജ്ജ് ആയ 19 പൈസ ഏപ്രില്‍ 2025-മുതൽ 7 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റില്‍ 12 പൈസയുടെ കുറവ് വരുന്നതാണ്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 2025 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകും. എന്നാല്‍ ഇന്ധന സര്‍ചാര്‍ജ്ജില്‍ വന്ന കുറവ് കാരണം വൈദ്യുതി ചാര്‍ജ്ജില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുത്തുകയില്ല.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews
