മലയാറ്റൂർ : മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രത്തിലെ വിശുദ്ധവാരത്തിനോട് അനുബന്ധിച്ചുള്ള ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി എം.ജോൺ എം.എൽ.എയുടെയും സബ്കളക്ടർ കെ മീരയുടെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദേശിച്ചു. ജനത്തിരക്ക് മുന്നിൽക്കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് സബ് കളക്ടർ പറഞ്ഞു.
ഏപ്രിൽ നാല് മുതൽ മെയ് അഞ്ച് വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരം. ഈ ദിവസങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും സി സി ടി വി ക്രമികരണങ്ങളും പോലീസിൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. തിരുനാൾ ദിനങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും.സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായി സ്ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്ക് നിർദേശം നൽകും. അനധികൃത മദ്യ വിൽപ്പനയും ലഹരിപദാർത്ഥങ്ങളുടെ വിൽപനയും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.
പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകൾ സ്ഥാപിക്കാനും കാൽനടയായി വരുന്ന യാത്രക്കാർക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകൾ പുനരുദ്ധാരണം ചെയ്യാനും വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വന സംരക്ഷണ – ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന കേന്ദ്രത്തിനോട് ചേർന്ന വനമേഖലകളിൽ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും. ആംബുലൻസുകളും സ്ട്രക്ചറുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#live#livevartha#nattuvarthakal#viralnews#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews