അതിജീവിതയെ ബലാത്സംഗം ചെയ്തു : എഎസ്ഐ ഒളിവിൽ

അടിമാലി : അടിമാലിയില്‍ എഎസ്ഐക്കെതിരെ പീഡനക്കേസ്. പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്റർ ആയിരുന്ന പി.എല്‍ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പീഡനക്കേസിലെ അതിജീവിതയെ കേസന്വേഷണത്തിന്റെ ഭാഗമായി ഫോണില്‍ വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ്‌ പരാതി.

2021-ല്‍ അതിജീവിത നല്‍കിയ പരാതി മുതലെടുത്ത് 2022 ആഗസ്റ്റ് മുതല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ വർഷം ജനുവരിയില്‍ പി.എല്‍ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇത് സംബന്ധിച്ച്‌ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തത്. നിലവില്‍ ഷാജി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews

Leave a Reply

Your email address will not be published. Required fields are marked *