admin

ഇടുക്കി മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി.

ഇടുക്കി /മാങ്കുളം : ഇടുക്കി മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം സ്വദേശിനിയായ വീട്ടമ്മക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആസിഡാക്രമണം ഉണ്ടായത്. സംഭവത്തില്‍ മാങ്കുളം സ്വദേശിയായ സാന്‍കുമാറിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി ഒമ്പതേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. അടച്ചുറപ്പുള്ള വീടല്ല വീട്ടമ്മയുടേത്. വീടിന്റെ മറക്കിടയിലൂടെ ആക്രമണം നടത്തിയ…

Read More

വോട്ടർ ഐഡിക്കു പകരമായി വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 -ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്.വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ചുവടെ ചേർക്കുന്നു.

Read More

ചരമ അറിയിപ്പ്

തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) നിര്യാതനായി തൊടുപുഴ : ചിറ്റൂർ തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) നിര്യാതനായി. ഭൗതിക ശരീരം (25.04.2024) വ്യാഴാഴ്ച്ച വൈകിട്ട് 4.00 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 26.04.2024 വെള്ളിയാഴ്ച്ച രാവിലെ 10.30 -ന് സ്വവസതിയിലെ ശുശ്രൂഷകൾക്കുശേഷം ചിറ്റൂർ സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ : ആരക്കുഴ തടത്തിൽ പരേതയായ ഏലിക്കുട്ടി, വാഴക്കുളം ചക്കിട്ടുകുടിയിൽ പരേതയായ ബ്രിജീത്ത.മക്കൾ : സിസ്റ്റർ റോസിലിൻ്റ് സി.എം.സി മുൻ പ്രൊവിൻഷ്യാൾ,ഹസാരിബാഗ് പ്രൊവിൻസ്), പരേതനായ കുഞ്ഞച്ചൻ…

Read More

നിരത്തുകൾ കീഴടക്കാനൊരുങ്ങി നവകേരള ബസ്; സർവ്വീസ് നടത്തുന്നത് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ

വളരെ ചർച്ചകൾക്ക് വിഷയമായ നവകേരള ബസ് നിരത്തുകൾ കീഴടക്കാനെത്തുന്നു. ബസ് മ്യൂസിയത്തിൽ വെയ്ക്കുന്നു, വാടകയ്ക്ക് നൽകുന്നു തുടങ്ങിയ വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് ബസ് സംസ്ഥാനാന്തര സർവ്വീസിനായി ഉപയോ ഗിക്കാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കിയത്. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ ഈ സർവീസിന് സാധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതിനായി ബസ് കോൺട്രാക്‌ട് കാര്യേജിൽ നിന്ന് മാറ്റി സർവീസ് നടത്തുന്നതിനുള്ള…

Read More

കോന്നി തവളപ്പാറ 20 ഏക്കർ കേന്ദ്ര വിദ്യാലയത്തിന് സമീപം കാട്ടാന കൃഷി നശിപ്പിച്ചു.

കോന്നി: കോടത്ത് വീട്ടിൽ സുധീഷിന്റെ പാട്ടത്തിന് നടത്തുന്ന കൃഷിയാണ് ഇന്നലെ രാത്രി കാട്ടാന നശിപ്പിച്ചത്. സ്ഥിരമായി കാട്ടാന ശല്യം രൂക്ഷമുള്ള സ്ഥലമാണ് ഇവിടെ നാളിതുവരെയും ഫോറസ്റ്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാരും പരാതികൾ ഉന്നയിച്ചു.

Read More

ശാന്തിഗിരി കോളേജ് പ്രിൻസിപ്പലായി ഫാ. ജോസ് തുറവക്കൽ ചുമതലയേറ്റു

തൊടുപുഴ : വഴിത്തല ശാന്തിഗിരി കോളേജ് പ്രിൻസിപ്പലായി ഫാ. ഡോ. ജോസ് തുറവക്കൽ സിഎംഐ ചുമതലയേറ്റു. തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പലായിരുന്നു. മാർച്ച് 31ന് വിരമിച്ചു. മാന്നാനം കെ.ഇ. കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ അധ്യാപകൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Read More

വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.

വാഴക്കുളം: വാഴക്കുളം ടൗണിൽ ഉണ്ടായ അപകടത്തിൽ കല്ലൂർക്കാട് സ്വദേശിയായ മണിയന്തടം ശ്രാമ്പിക്കൽ വിമൽ ആണ് മരിച്ചത്.. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

Read More

വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.

വാഴക്കുളം: വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. വാഴക്കുളം ടൗണിൽ ഉണ്ടായ അപകടത്തിൽ കല്ലൂർക്കാട് സ്വദേശിയായ മണിയന്തടം ശ്രാമ്പിക്കൽ വിമൽ ആണ് മരിച്ചത്.. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

Read More

കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കനെ തൊടുപുഴ അഗ്നിരക്ഷാ സേന പുറത്തെത്തിക്കുന്നു

തൊടുപുഴ : കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽക്കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 ഓടെ തൊടുപുഴ മാർക്കറ്റിന് സമീപം മുക്കടം ചേരിയിൽ മേരി മാത്യുവിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ മൂവാറ്റുപുഴ കാഞ്ഞാംപുറത്ത് അനിൽകുമാർ കെ.ഡി (52) ആണ് കിണറ്റിൽ കുടുങ്ങിയത്. തുടർന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി അനിൽകുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. 50 അടി താഴ്ചയുള്ള കിണറ്റിൽ ഓക്സിജന്റെ അളവ് കുറഞ്ഞതു മൂലം അനിൽകുമാറിന് ശ്വാസതടസം അനുഭവപ്പെടുകയും കിണറ്റിൽ കുടുങ്ങുകയുമായിരുന്നുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു….

Read More