ഇടുക്കി മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി.

ഇടുക്കി /മാങ്കുളം : ഇടുക്കി മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കുളം സ്വദേശിനിയായ വീട്ടമ്മക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആസിഡാക്രമണം ഉണ്ടായത്. സംഭവത്തില്‍ മാങ്കുളം സ്വദേശിയായ സാന്‍കുമാറിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി ഒമ്പതേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്.

അടച്ചുറപ്പുള്ള വീടല്ല വീട്ടമ്മയുടേത്. വീടിന്റെ മറക്കിടയിലൂടെ ആക്രമണം നടത്തിയ ആള്‍ ആസിഡ് വീടിനുള്ളിലേക്ക് തളിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കുന്ന വിവരം. ആസിഡ് ശരീരത്ത് വീണതോടെ പൊള്ളലനുഭവപ്പെട്ട വീട്ടമ്മ വീടിന…
[4:43 pm, 25/4/2024] Tab: മാധ്യമപ്രവർത്തകർക്ക് നേരെ വസ്ത്രവ്യാപാരശാലാ ജീവനക്കാരുടെ മർദ്ദനം

തൊടുപുഴ : തൊടുപുഴയിലെ വസ്ത്രവ്യാപാരശാലയുടെ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിക്കുന്നതിൻ്റെ ചിത്രം പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ സ്ഥാപനത്തിലെ ജീവനക്കാർ മർദിച്ചതായി പരാതി. മാതൃഭൂമി ഫോട്ടോഗ്രാഫർ ശ്രീജിത്ത് പി. രാജ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീർ എന്നിവരെയാണ് യാതൊരു പ്രകോപനവും കൂടാതെ സ്ഥാപനത്തിലെ ജീവനക്കാർ ആക്രമിച്ചത്. പിന്നിൽ നിന്നെത്തി ക്യാമറ പിടിച്ചെടുക്കാനും ശ്രമിച്ചു. ഫോട്ടോഗ്രാഫർമാർ പ്രതിഷേധിച്ചപ്പോൾ കഴുത്തിനു പിടിക്കുകയും മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബ് പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *