admin

ഫേസ്ബുക്ക് ലൈവിൽ എത്തി യുവാവ് ആത്മഹത്യ ചെയ്തു

ഫേസ്ബുക്ക് ലൈവിൽ എത്തി യുവാവ് ആത്മഹത്യ ചെയ്തു ഇടുക്കി : ഫേസ് ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജൻ്റെ മകൻ വിഷ്ണു (35) ആണ് ആത്മഹത്യ ചെയ്‌തത്‌. ഞായറാഴ്ച രാവിലെ 11- ന് ഫാനിൽ കൈലിമുണ്ട് കൊണ്ട് കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ് ശരി, തെറ്റ് തന്റെ ഭാഗത്താണ് എന്ന് കുറ്റസമ്മതം നടത്തിയശേഷം ഫേയ്സ്ബുക്ക് ലൈവിൽ തൂങ്ങി മരിക്കുകയായിരുന്നു. വിഷ്ണു‌ പലതവണ ഇത്തരത്തിൽ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതിനാൽ ആരും ഗൗരവമായെടുത്തില്ല. തുടർന്ന്…

Read More

ചരമ അറിയിപ്പ്

വെള്ളിയാമറ്റം പി.എം തോമസ് പനംന്താനത്ത് (86) നിര്യാതനായി. സംസ്കാരം 29/04/2024 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെള്ളിയാമറ്റം സെൻറ് ജോർജ് ദേവാലയത്തിൽ. ഭാര്യ : പരേതരായ അച്ചാമ്മ വട്ടമറ്റത്തിൽ മേലുകാവ്, പെണ്ണമ്മ തയ്യിൽ വേലുപ്പാടം മക്കൾ : എൽസി, പരേതയായ സിസ്റ്റർ മെറിൻ, ലിസി, ജോസുകുട്ടി, ജോജോ, മോളി, ജോളി,മരുമക്കൾ : തോമസ് കോഴിക്കോട്ട് പാലക്കാട്, പയസ് വടക്കേഎട്ടൊന്നിൽ, ബീന ആലക്കതടത്തിൽ തലയനാട്, ജിൻസി വാലുമറ്റത്തിൽ തുടങ്ങനാട്, ജെയിൻ കുന്നുംപുറത്ത് പന്നിമറ്റം, സജി ഇളംതുരുത്തിയിൽ കാഞ്ഞാർ

Read More

ഗൃഹനാഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കോമ്പയാർ പൊന്നാം കാണി വല്യ വീട്ടിൽ ജിജി 46-നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണകാരണം വ്യക്തമല്ല. നെടുങ്കണ്ടം പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച്ച പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം വിട്ടിലെത്തിച്ച് സംസ്കരിക്കും.

Read More

ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹത്തിൽ പരിക്കുകൾ, ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ.

ഇടുക്കി : കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിൻ്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ എബ്രഹാം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹത്തിനുണ്ടായിരുന്ന പരിക്കുകളാണ് ബന്ധുക്കളെ…

Read More

ചരമ അറിയിപ്പുകൾ

മടക്കത്താനം : മലേക്കുടിയിൽ വർഗീസ് ചാക്കോ (86) നിര്യാതനായി. സംസ്ക്കാരം 27/04/2024 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നിന് മൈലക്കൊമ്പ്‌ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : ബ്രിജീത്ത കല്ലൂർക്കാട് പാറേക്കുഴിയിൽ കുടുംബാംഗം.മക്കൾ : ജെയിംസ്, വിൻസെന്റ്, പരേതനായ ഫ്രാൻസീസ്.മരുമക്കൾ : ആനീസ് കൂവളൂർ (വയനാട് ), സെലിൻ ഫ്രാൻസീസ് ഇളയച്ചനിക്കൽ, പുൽപ്പള്ളി (ഗ്രാമ പഞ്ചായത്തു മെമ്പർ, മഞ്ഞള്ളൂർ), ജസീന്ത.

Read More

ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു.

തൊടുപുഴ : കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കബർ അടക്കം കുടയത്തൂർ ജുമാമസ്ജിദിൽ. ഹഫ്സയാണ് മാതാവ്. സഹോദരി ബീമ.

Read More

ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി

ഇടുക്കി : ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാർത്ഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നു പാണ്ടി.

Read More

ചരമ അറിയിപ്പുകൾ

തൊടുപുഴ : കൊച്ചേരിയിൽ കെ.ജെ ജോസഫ് (83) നിര്യാതനായി. സംസ്ക്കാരം 28/04/2024 ഞായറാഴ്ച്ച വൈകുന്നേരം നാലിന് ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.ഭാര്യ : ഗ്രേസമ്മ പിറവം മരോട്ടിക്കൂട്ടത്തിൽ കുടുംബാംഗം.മക്കൾ : ഷീന, ഷീബ, ജോസുകുട്ടി, ഷെറിൻ.മരുമക്കൾ : ജോസ് വെള്ളാപ്പിള്ളിൽ (പിറവം), റെജി വലിയപറമ്പിൽ (കല്ലറ), ലിൻസി ചന്ദ്രപ്പിള്ളിൽ (വടാട്ടുപാറ), ഷിജു പുലയക്കുന്നിൽ ഇരവിപേരൂർ)

Read More

ടൂറിസത്തെ ബാധിക്കുന്നു; ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

തിരുവനന്തപുരം : എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും….

Read More

മാധ്യമപ്രവർത്തകർക്ക് നേരെ വസ്ത്രവ്യാപാരശാലാ ജീവനക്കാരുടെ മർദ്ദനം

തൊടുപുഴ : തൊടുപുഴയിലെ വസ്ത്രവ്യാപാരശാലയുടെ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിക്കുന്നതിൻ്റെ ചിത്രം പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ സ്ഥാപനത്തിലെ ജീവനക്കാർ മർദിച്ചതായി പരാതി. മാതൃഭൂമി ഫോട്ടോഗ്രാഫർ ശ്രീജിത്ത് പി. രാജ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീർ എന്നിവരെയാണ് യാതൊരു പ്രകോപനവും കൂടാതെ സ്ഥാപനത്തിലെ ജീവനക്കാർ ആക്രമിച്ചത്. പിന്നിൽ നിന്നെത്തി ക്യാമറ പിടിച്ചെടുക്കാനും ശ്രമിച്ചു. ഫോട്ടോഗ്രാഫർമാർ പ്രതിഷേധിച്ചപ്പോൾ കഴുത്തിനു പിടിക്കുകയും മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബ് പോലീസിൽ പരാതി നൽകി.

Read More