ഫേസ്ബുക്ക് ലൈവിൽ എത്തി യുവാവ് ആത്മഹത്യ ചെയ്തു

ഫേസ്ബുക്ക് ലൈവിൽ എത്തി യുവാവ് ആത്മഹത്യ ചെയ്തു

ഇടുക്കി : ഫേസ് ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജൻ്റെ മകൻ വിഷ്ണു (35) ആണ് ആത്മഹത്യ ചെയ്‌തത്‌. ഞായറാഴ്ച രാവിലെ 11- ന് ഫാനിൽ കൈലിമുണ്ട് കൊണ്ട് കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ് ശരി, തെറ്റ് തന്റെ ഭാഗത്താണ് എന്ന് കുറ്റസമ്മതം നടത്തിയശേഷം ഫേയ്സ്ബുക്ക് ലൈവിൽ തൂങ്ങി മരിക്കുകയായിരുന്നു.

വിഷ്ണു‌ പലതവണ ഇത്തരത്തിൽ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതിനാൽ ആരും ഗൗരവമായെടുത്തില്ല. തുടർന്ന് സുഹൃത്തുക്കൾ എത്തി കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്‌ണു ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്ണു വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങള്ളുള്ളയാളാണ് വിഷ്‌ണു. മുമ്പ് ഫേസ്ബുക്ക് ലൈവിൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് ആർടിഒ വിഷ്ണുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

വിഷ്ണു ഇടുക്കി ഹിൽ വ്യൂ പാർക്കിൽ താൽകാലിക സുരക്ഷാ ജീവനക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *