admin

നമിതയെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ആൻസന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മൂവാറ്റുപുഴ : മുവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാർഥിനിയായ നമിതയെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ആൻസനെതിരെ ലഹരി കേസുകൾ ഉള്‍പ്പെടെ 11 കേസുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലവധിക്കുശേഷം കോടതി തുറക്കുമ്പോഴേക്ക് മാറ്റിയത്. 2023 ജൂലൈ 26-നാണ് ബികോം വിദ്യാർ‍ഥിനിയായിരുന്ന നമിതയെ അതിവേഗത്തിൽ വന്ന ആൻസന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുന്നത്. അതിനു മുൻപു തന്നെ കോളജിനു മുന്നിലൂടെ അതിവേഗത്തിൽ ബൈക്കോടിക്കുന്നതുമായി ബന്ധപ്പെട്ട്…

Read More

കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ പ്രതിമാസ പൊതുയോഗവും, ചിട്ടി നറുക്കെടുപ്പും

കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ പ്രതിമാസ പൊതുയോഗവും, ചിട്ടി നറുക്കെടുപ്പും ഈ വരുന്ന ഞായറാഴ്ച്ച 19/05/2024 രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് യൂണിയൻ ഓഫിസിൽവച്ച് യൂണിയൻ പ്രസിഡന്റ്‌ എം.പി പ്രമോദ് അവർകളുടെ അധ്യക്ഷതയിൽ ചേരുന്നതും. പ്രസ്തുത സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നതും ആയിരിക്കും. ഈ യോഗത്തിൽ താലൂക്ക് യൂണിയന്റെ എല്ലാ കമ്മിറ്റി അംഗങ്ങളും, ശാഖകളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ, വനിതാവേദി, യുവജനവേദി പ്രസിഡന്റ്‌, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് താലൂക് യൂണിയൻ സെക്രട്ടറി ശ്രീ…

Read More

രൂക്ഷമായ വരൾച്ച മൂലം കൃഷിനാശം ഉണ്ടായ ഇടുക്കിയിലെ കൃഷിയിടങ്ങൾ മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

ഇടുക്കി: ജില്ലയിലെ വരൾച്ച ബാധിത ഏലത്തോട്ടങ്ങൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന്, കട്ടപ്പന നഗരസഭയിലെ വള്ളക്കടവ്, സുവർണ്ണഗിരി, കാഞ്ചിയാർ പഞ്ചായത്തിലെ നരിയംപാറ, പാലക്കട എന്നിവിടങ്ങളിലെ ഉണക്ക് ബാധിച്ച ഏലത്തോട്ടങ്ങളാണ് മന്ത്രി നേരിട്ട് എത്തി വിലയിരുത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കർഷകരുടെ ആശങ്കകൾ കേട്ടറിഞ്ഞ മന്ത്രി സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പുനൽകി. idukkinews

Read More

മൂവാറ്റുപുഴ – തൊടുപുഴ റോഡിൽ KSRTC ബസിനു മുകളിലേക്കു മരിച്ചില്ല ഒടിഞ്ഞുവീണ് അപകടം

മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ആനിക്കാട് St. സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്നു കെഎസ്ആർടിസി ബസിനു മുകളിലേക്ക് തണൽ മരത്തിൻറെ ശിഖരം ഒടിഞ്ഞുവീണ് ബസ്സിന്റെ മുന്നിലെ ഗ്ലാസ് തകർന്നു.മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന തിരുവമ്പാടി ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനു മുന്നിലേക്കാണ് ഇന്നലെ വൈകുന്നേരം തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. അപകടത്തിൽ ബസ് ജീവനക്കാരും ഇരുപതോളം യാത്രക്കാരും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിരുന്നു. നാട്ടുകാർ ചേർന്നാണ് ബസ്സിൽ നിന്ന് മരത്തിന്റെ ശിഖരം…

Read More

മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി.

മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം. #മണിമലന്യൂസ്

Read More

മുന്നോട്ടു നീങ്ങിയ ട്രാവലർ നിർത്താൻ ശ്രമിച്ചു, വാഹനത്തിനടിയിൽ പ്പെട്ട് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ : പാർക്ക് ചെയ്ത‌ ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലർ നിർത്താൻ ശ്രമിച്ച യുവാവ് വാഹനത്തിനടിയിൽ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലർ പാർക്ക് ചെയ്‌ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്. റോഡിലേക്ക് പോകുന്നത് തടയാൻ വാഹനത്തിൽ കയറാൻ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടിൽ ഇടിച്ച് ട്രാവലർ…

Read More

കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : തമിഴ്‌നാട് കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം കമ്പംമെട്ട് റോഡിൽ നിർത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാകത്താനം പൊലീസ് മിസ്സിംഗ് കേസ് രജിസ്ട്രർ ചെയ്തിരുന്നു. തമിഴ്നാട് പൊലീസ് തുടരന്വേഷണം ആരംഭിച്ചു. #kambamnews #keralanews #idukkinews

Read More

വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

ഇടുക്കി : കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ്ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് റോഡിൽ വീണിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ തമിഴ്നാട് സ്വദേശികളാണ്. #idukkinews #kottarakkara #accidentnews

Read More

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

ഈരാറ്റുപേട്ട : ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിൻ്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിനു സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും…

Read More

വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു

കോതമംഗലം : വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ പുന്നേക്കാട് സ്വദേശി ചിറ്റൂപറമ്പിൽ വീട്ടിൽ ആന്റപ്പന്റെ മകൻ സോളമൻ (20) ആണ് ഇന്നലെ വൈകുന്നേരം കോതമംഗലം വടാട്ടുപാറയിൽ പലവൻ പുഴയിൽ മുങ്ങി മരണപ്പെട്ടത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. #kothamangalamnews

Read More