admin

സ്കൂൾതല ഫുട്ബോൾ മത്സരം

തൊടുപുഴ: ഒളിമ്പിക്സ് ഡേയുടെ പ്രചാരണർത്ഥം സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഫുട്ബോൾ അസോസിയേഷനും മായി സഹകരിച്ചുകൊണ്ട് തൊടുപുഴ സോക്കർ സ്കൂൾ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് രാവിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ഇടുക്കി ജില്ലാതല സ്കൂൾ ലെവൽ സബ്ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുന്നത് പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ 1/1/2010 ന് ശേഷം ജനിച്ചവരായിരിക്കണം അതാത് സ്കൂളുകളുടെ പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ…

Read More

കുവൈത്തിലെ തീപിടുത്തംനോർക്കയുടെ ഹെൽപ്പ്ഡെസ്ക്ക് നമ്പറുകൾ അറിയാം

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. ഹെൽപ് ഡെസ്ക് നമ്പരുകൾ:- അനുപ് മങ്ങാട്ട് : +965 90039594ബിജോയ്‌ : +965 66893942റിച്ചി കെ ജോർജ് : +965 60615153അനിൽ കുമാർ : +965 66015200തോമസ് ശെൽവൻ : +965 51714124രഞ്ജിത്ത് : +965 55575492നവീൻ : +965 99861103അൻസാരി : +965 60311882ജിൻസ് തോമസ് : +965 65589453,സുഗതൻ…

Read More

പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസിലെ പ്രതി

തൊടുപുഴ : പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡിനിടെയായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം.

Read More

കാഞ്ഞാർ കൂര വളവിന് സമീപം റോഡിലെ കുഴി അപകട സാധ്യതയുയർത്തുന്നു

കാഞ്ഞാർ : കൂര വളവിന് സമീപം റോഡിൽ രൂപപ്പെട്ട ഗർത്തം അപകട സാധ്യതയുയർത്തുന്നു. സംസ്ഥാന പാതയിൽ വളവിനോട് ചേർന്നാണ് കുഴിയുള്ളത്. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുഴി കാണുവാൻ സാധിക്കില്ല.അതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവ് കാഴ്‌ചയാണ്. കുഴിയുടെ തൊട്ടടുത്ത് വരുമ്പോൾ മാത്രമാണ് കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. വെള്ളം ഒഴുകി പോകുവാൻ കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾക്ക് കെണിയായി മാറിയ കുഴി എത്രയും…

Read More

ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതാനെത്തിയ സംഭവം: ഇരുവർക്കും പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം നടത്തിയ സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. നേമം മണ്ണങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതാൻ എത്തുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസിന്റെയും…

Read More

കെഎസ്ആര്‍ടിസി ബസും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം

ഇടുക്കി : വെള്ളയാംകുടി റോഡിൽ കെഎസ്ആര്‍ടിസി ബസും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിലെ കട്ടപ്പന വെള്ളയാംകുടിയ്ക്ക് സമീപമാണ് വാഹനാപകടം. തൊടുപുഴയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് കട്ടപ്പന വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിന് സമീപത്തുവച്ച് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ടെമ്പോ ട്രാവലർ ഡ്രൈവറെ വാഹനത്തിൻ്റെ ഒരു വശം പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Read More

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും, ഹൊറൈസ് ഗ്രൂപ്പും ചേർന്ന് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

തൊടുപുഴ : കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ പത്താം ക്ലാസ്സ്, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് ആദരവും ഉപഹാര സമർപ്പണവും കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും ഹൊറൈസ് ഗ്രൂപ്പും ചേർന്ന് നടത്തി. യോഗത്തിൽ പഞ്ചായത്തിലെ എല്ലാ സ്കുളുകളുടെയും ലൈബ്രറികൾക്ക് ആവശ്യമായ ബുക്കുകളും, ലാപ്ടോപ്പ്, വൈറ്റ് ബോർഡുകൾ, അങ്കണവാടികൾക്ക് ആവശ്യമായ ചുമർചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്ക് നൽകാൻ ഹൊറൈസൺ ഗ്രൂപ്പ് തയ്യാറായി. ചടങ്ങ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അധ്യക്ഷത വഹിച്ചു, മൂവാറ്റുപുഴ…

Read More

കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

കെ എസ് ആർ ടി സി കൺസഷൻ ഓൺലൈൻ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയിൽ നടന്നുവരുന്നു. അപേക്ഷിച്ച് സ്ഥാപന മേധാവി അംഗീകരിച്ച് കെ എസ് ആർ ടി സി യിൽ എത്തിയ മുഴുവൻ കൺസഷനും അതാത് ദിവസം തന്നെ നൽകി വരുന്നുണ്ട്. കൂടാതെ സർക്കാർ/ എയ്ഡഡ് സ്കൂളുകൾ,കോളേജുകൾ, സെൻട്രൽ സ്കൂളുകൾ എന്നിവയും രജിസ്റ്റർ ചെയ്യുകയും ,അപേക്ഷിച്ച മറ്റ് സ്കൂളുകളുടെ എല്ലാ അപ്രൂവലും കെ എസ് ആർ ടി സി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽകൂടി വിദ്യാർത്ഥികൾ സമർപ്പിച്ച…

Read More

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിക്കുന്നവർക്ക് ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽച്ചേരാം. ആദ്യ അലോട്മെന്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,20,176 കുട്ടികൾ സ്ഥിരം പ്രവേശനംനേടി. 99,420 പേർ ഉയർന്ന ഓപ്ഷനുകൾ പ്രതീക്ഷിച്ച് താത്കാലികമായി സ്കൂളുകളിൽ ചേർന്നു. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായി. ഐ.ടി.ഐ., പോളിടെക്‌നിക്, വൊക്കേഷണൽ ഹയർസെക്കൻഡറി…

Read More

യുവതിയെ താമസിപ്പിച്ചതിൽ തർക്കം; പിതാവിനെ തലയ്ക്കടിച്ച് തീകൊളുത്തി കൊന്നു, മകൻ പിടിയിൽ

അടിമാലി മാങ്കുളം ചിക്കണാംകുടിക്കു സമീപം മുപ്പത്തിമൂന്നിൽ പിതാവിനെ തലയ്ക്കടിച്ച ശേഷം മകൻ തീകൊളുത്തി കൊന്നു. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിബിനെ (36) മൂന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തു. ഏതാനും നാളുകളായി ഒരു യുവതിയെ ബിബിൻ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിൽ തങ്കച്ചൻ അനിഷ്ട‌ം പ്രകടിപ്പിച്ചതും തങ്കച്ചൻ്റെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണവും പണവും നൽകാത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്‌ച ഇരുവരും വഴക്കുണ്ടാക്കി. തുടർന്ന് തങ്കച്ചനെ മകൻ വാക്കത്തിയുടെ പിടികൊണ്ട്…

Read More