കാഞ്ഞാർ കൂര വളവിന് സമീപം റോഡിലെ കുഴി അപകട സാധ്യതയുയർത്തുന്നു

കാഞ്ഞാർ : കൂര വളവിന് സമീപം റോഡിൽ രൂപപ്പെട്ട ഗർത്തം അപകട സാധ്യതയുയർത്തുന്നു. സംസ്ഥാന പാതയിൽ വളവിനോട് ചേർന്നാണ് കുഴിയുള്ളത്. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുഴി കാണുവാൻ സാധിക്കില്ല.അതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവ് കാഴ്‌ചയാണ്. കുഴിയുടെ തൊട്ടടുത്ത് വരുമ്പോൾ മാത്രമാണ് കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. വെള്ളം ഒഴുകി പോകുവാൻ കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾക്ക് കെണിയായി മാറിയ കുഴി എത്രയും വേഗം നികത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *