പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിക്കുന്നവർക്ക് ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽച്ചേരാം.

ആദ്യ അലോട്മെന്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,20,176 കുട്ടികൾ സ്ഥിരം പ്രവേശനംനേടി. 99,420 പേർ ഉയർന്ന ഓപ്ഷനുകൾ പ്രതീക്ഷിച്ച് താത്കാലികമായി സ്കൂളുകളിൽ ചേർന്നു. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായി.

ഐ.ടി.ഐ., പോളിടെക്‌നിക്, വൊക്കേഷണൽ ഹയർസെക്കൻഡറി തുടങ്ങിയ കോഴ്‌സുകൾ തിരഞ്ഞെടുത്തവരും കേന്ദ്ര സിലബസിൽ പ്ലസ് ടു പഠനം തുടങ്ങിയവരുമാണ് പ്രവേശനം നേടാത്തവരിൽ ഭൂരിപക്ഷവും. ആദ്യ അലോട്മെന്റിനുശേഷം 64,117 സീറ്റാണ്‌ മിച്ചമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *