തൊടുപുഴ : കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ പത്താം ക്ലാസ്സ്, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് ആദരവും ഉപഹാര സമർപ്പണവും കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും ഹൊറൈസ് ഗ്രൂപ്പും ചേർന്ന് നടത്തി. യോഗത്തിൽ പഞ്ചായത്തിലെ എല്ലാ സ്കുളുകളുടെയും ലൈബ്രറികൾക്ക് ആവശ്യമായ ബുക്കുകളും, ലാപ്ടോപ്പ്, വൈറ്റ് ബോർഡുകൾ, അങ്കണവാടികൾക്ക് ആവശ്യമായ ചുമർചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്ക് നൽകാൻ ഹൊറൈസൺ ഗ്രൂപ്പ് തയ്യാറായി. ചടങ്ങ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അധ്യക്ഷത വഹിച്ചു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഹൊറൈസൺ ഗ്രൂപ്പ് എം.ഡി എബിൻ എസ് കണ്ണിക്കാട്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് അഗസ്റ്റിൻ, ഷിവാഗോ തോമസ് എന്നിവർ പങ്കെടുത്തു. ജിബി എ.കെ സ്വാഗതവും, അസിസ്റ്റ് സെക്രട്ടറി സിബി കൊന്താലം നന്ദിയും പറഞ്ഞു.
