‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍
വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍. വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍, അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ കൈമാറല്‍ എന്നിവ തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു നടന്‍. മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇ.വൈ.ജി.ഡി.എസ് എന്നിവര്‍ സംയുക്തമായിട്ടാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ എന്‍ ജി ഓ സ്ഥാപനങ്ങള്‍ , കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍നിന്നുള്ള സഹായം ‘ഇടുക്കി…

