ഈരാറ്റുപേട്ട: നഗരമധ്യത്തിലെ ലോട്ടറിക്കടയിൽ മോഷണം. ഇന്നലെ രാത്രി കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് സമീപത്തെ മഹാദേവ ലോട്ടറിക്കടയിലാണ് മോഷണം നടന്നത്. പത്ത് ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഇരുപതിനായിരത്തോളം രൂപയും നഷ്ടമായി. പച്ചക്കറി കടയോട് ചേർന്നിരിക്കുന്ന ലോട്ടറിക്കടയിൽ പച്ചക്കറി കട വഴിയാണ് മോഷ്ടാവ് അകത്തു കടന്നത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
ലോട്ടറിക്കടയിൽ മോഷണം;പത്ത് ലക്ഷത്തിന്റെ ടിക്കറ്റുകൾമോഷണം പോയി
