4 വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണു; ഗുരുതരപരിക്ക്
ഇടുക്കി: അടിമാലി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്‌ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൻറോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്. അങ്കണവാടി പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെറെ രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറിയതിനെ…

