വാഹനാപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

കൊച്ചി: വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടിൽ ക്ലെയ്സന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ക്ലെയ്സനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ചേന്ദമംഗലത്തുള്ള ബന്ധുവിന്റെ വീട്ടീൽപോയി മടങ്ങുന്നതിനിടെ ചെറായി പാടത്ത് വച്ചായിരുന്നു അപകടം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽവിൻ.

Leave a Reply

Your email address will not be published. Required fields are marked *