കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്
വെള്ളിയാമറ്റം : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. കോട്ടപ്പടി സ്‌കൂളിലെ അധ്യാപികയായ പൂച്ചപ്ര വയലിൽ ആതിരയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30 ഓടെ വെള്ളിയാമറ്റത്താണ് അപകടമുണ്ടായത്. ആറക്കുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ കയറ്റം കയറി വരുന്നതിനിടെ പൂച്ചപ്ര ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആതിരയെ മൂലമറ്റത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ സുഗമമായ വാഹന ഗതാഗത ത്തിന് തടസ്സം ഉണ്ടാക്കുന്ന വിധത്തിലുള്ള ഓട്ടോ റിക്ഷാ പാർക്കിംഗ് ആണ്…

