മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു ; ഒരാൾ മരിച്ചു.

മേലുകാവ് : മേലുകാവ് വാളകത്ത് മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ.ജി ദാനിയേൽ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ബിഷപ്പിന്റെ വസതിയിൽ സഹായിയായി ജോലി നോക്കിയിരുന്ന മേച്ചാൽ സ്വദേശിനി വെള്ള പ്ലാക്കൽ റീന സാം ആണ് മരിച്ചത്.

കാർ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യ ഡോ.എലിസബെത്ത് ആൻ ദാനിയേലിനും നിസാര പരിക്കേറ്റു.

കഴിഞ്ഞ വർഷം നവംബർ 14നും ബിഷപ്പിന്റെ വാഹനം അപകടത്തിൽപെട്ടിരുന്നു. മേച്ചാലിന് സമീപം അന്നുണ്ടായ അപകടത്തിലും ബിഷപ്പും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *