കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്

വെള്ളിയാമറ്റം : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. കോട്ടപ്പടി സ്‌കൂളിലെ അധ്യാപികയായ പൂച്ചപ്ര വയലിൽ ആതിരയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30 ഓടെ വെള്ളിയാമറ്റത്താണ് അപകടമുണ്ടായത്. ആറക്കുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ കയറ്റം കയറി വരുന്നതിനിടെ പൂച്ചപ്ര ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആതിരയെ മൂലമറ്റത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ സുഗമമായ വാഹന ഗതാഗത ത്തിന് തടസ്സം ഉണ്ടാക്കുന്ന വിധത്തിലുള്ള ഓട്ടോ റിക്ഷാ പാർക്കിംഗ് ആണ് അപകടങ്ങൾക്ക് കാരണമെന്ന് ജനങ്ങൾ പറഞ്ഞു. ഇത് സംബന്ധിച്ച് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻ്റിന് പരാതി സമർപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി വിഷയം ചർച്ച ചെയ്‌തിട്ടുണ്ടെന്നും നഗരത്തിൽ തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ ഉള്ള പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#car #auto #accident #വെള്ളിയാമാറ്റോം

Leave a Reply

Your email address will not be published. Required fields are marked *