admin

കൊച്ചി മെട്രോ രണ്ടാംഘട്ട പൈലിങ് തുടങ്ങി, 11.2 കിലോമീറ്റർ പാതയിലുണ്ടാവുക 10 സ്‌റ്റേഷനുകൾ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണ ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ നേടിയിരിക്കുന്നത് അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനിയാണ്. നിർമ്മാണം പൂർത്തിയാക്കാൻ 600 ദിവസമാണ് നൽകിയിരിക്കുന്നത്.കലൂർ സ്‌റ്റേഡിയം സ്‌റ്റേഷനാണ്‌ ‘പിങ്ക്‌ പാത’ എന്നു പേരുള്ള കാക്കനാട്‌ പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌ ജങ്ഷൻ, കൊച്ചിൻ…

Read More

ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു ; ജീവനക്കാരുടെസമയോചിതമായ ഇടപെടനിനാൽ വൻ ദുരന്തം ഒഴിവായി

തൊടുപുഴ :ബ്രെക്ക് നഷ്ടപ്പെട്ട കെ .എസ്.ആർ .ടി .സി ബസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി .തൊടുപുഴയിൽ നിന്നും ഇടുക്കി കലക്ടറേറ്റിലേക്കുള്ള ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത് .രാവിലെ ആറരക്ക് കലക്ടറേറ്റിലേയ്ക്ക് തൊടുപുഴയിൽ നിന്നും പോയ ശേഷം മടങ്ങി വരുമ്പോൾ കള്ളിപ്പാറയിൽ വച്ചാണ് ബ്രെക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർക്കു മനസിലാകുന്നത് .വിവരം കണ്ടക്ടറെ അറിയിച്ചു .തുടർന്ന് കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങി ഊട് വയ്ക്കുകയും ഇതേ സമയം ഡ്രൈവർ ഒരു വശത്തേയ്ക്ക് വാഹനം ഇടിച്ചു…

Read More

ബസിന് മുകളിലേയ്ക്ക് മരം വീണ് അപകടം

ഇടുക്കി: അടിമാലി ടൗണിൽ പഞ്ചായത്ത് ടൗൺ ഹാളിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. വെള്ളിയാഴ്ച‌ രാവിലെയാണ് സംഭവം. ബസിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ദിവസങ്ങൾക്ക് മുമ്പ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീണിരുന്നു. മരം മുറിച്ച് നീക്കണമെന്ന് പ്രദേശവാസികൾ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി.

Read More

സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കുടയത്തൂർ : കോളപ്ര ഏഴാംമൈലിലുള്ള സൂപ്പർ മാർക്കറ്റിൽ ഒരാഴ്‌ച മുമ്പ് നടന്ന മോഷണത്തിലെ പ്രതിയെ കാഞ്ഞാറിൽ നിന്ന് പോലീസ് പിടികൂടി. വെള്ളിയാമറ്റം പൂച്ചപ്ര പുന്നോലിൽ പ്രദീപ് കൃഷ്ണ‌ൻ ( 34 )ആണ് പിടിയിലായത്. ജൂൺ 24ന് പുലർച്ചെ 2.45 ഓടെയായിരുന്നു മോഷണം. മുൻ വശത്തെ ഷട്ടറിൻ്റെ രണ്ട് താഴുകളും തകർത്താണ് മേശയ്ക്കുള്ളിലിരുന്ന പണം കവർന്നത്. മോഷ്‌ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. കടയുടമയുടെ പരാതിയെ തുടർന്ന് മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയെ പിടികൂടിയത്….

Read More

ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ

തൊടുപുഴ : നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖത്തിൽ ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ നടന്നു. മുനിസിപ്പൽ വൈസ് ചെയർപേഴൺ ജെസ്സി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ നീനു പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇൻ ചാർജ് സന്ധ്യ ജി എസ് സ്വാഗതം ആശംസിച്ചു ഞാറ്റുവേല, ജൈവ കൃഷി എന്നിവയെ സംബന്ധിച്ച്. സുലാൽ സാമുവൽ ക്ളാസെടുത്തു. . അഗ്രികൾച്ചർ അസിസ്റ്റൻറ് ജിജി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി….

Read More

പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണു മരിച്ചു

കട്ടപ്പന : എലൈറ്റ് പടി വള്ളിയാംതടത്തിൽ ജോഷി(55) ആണ് മരണമടഞ്ഞത്. വ്യാഴഴ്ച്ച പതിനൊന്ന് മണിയോടെയാണ് സംഭവം. കട്ടപ്പനയിലേ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം കാരിത്താസ് പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6:30 ടെ മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്വിസ് ഇലക്ട്രോണിക് സിന്റെ ഉടമയാണ് ജോഷി. ഭാര്യ ജിൻസി മക്കൾ: ജോമൽ, പരേതയായ ജോമിയ. ജോഷിയുടെ സംസ്കാരം 6ന് ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിൽ നടക്കും.

Read More

മന്ത്രിമാരുമായുള്ള ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും. റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ 10-ാം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. എന്നാൽ ബാക്കിയുള്ള ദിവസങ്ങളിൽ തീരുമാനമെടുക്കാൻ എന്താണ് പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപരികളുടെ…

Read More

ദേവിയാർ പുഴയോട് ചേർന്ന് അപകടാവസ്ഥയിലായ റോഡ്

ഇടുക്കി : കൊച്ചി – ധനൂഷ്കോടി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി നിർമിക്കാൻപത്താം മൈൽ കോളനിപാലം ഭാഗത്ത്‌ ദേശീയപാത കരാറു കാരൻ മണ്ണിടിച്ചതിനെ തുടർന്ന് ദേവിയാർ പുഴയോട് ചേർന്ന് അപകടാവസ്ഥയിലായ റോഡ്. വാഹനയാത്രികർ ജാഗ്രത പാലിക്കുക. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Read More

കള്ളനോട്ട് കേസ്: പിടിയിലായ മൂന്ന് പേർ റിമാന്റിൽ

ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മൂന്ന് യുവാക്കളെ കോടതി റിമാന്റ് ചെയ്തു. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും (സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ (30), ഈരാറ്റുപേട്ട നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ അസിസ്റ്റന്റ്…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്‌തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്ബതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ്…

Read More