ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു ; ജീവനക്കാരുടെസമയോചിതമായ ഇടപെടനിനാൽ വൻ ദുരന്തം ഒഴിവായി

തൊടുപുഴ :ബ്രെക്ക് നഷ്ടപ്പെട്ട കെ .എസ്.ആർ .ടി .സി ബസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി .തൊടുപുഴയിൽ നിന്നും ഇടുക്കി കലക്ടറേറ്റിലേക്കുള്ള ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത് .രാവിലെ ആറരക്ക് കലക്ടറേറ്റിലേയ്ക്ക് തൊടുപുഴയിൽ നിന്നും പോയ ശേഷം മടങ്ങി വരുമ്പോൾ കള്ളിപ്പാറയിൽ വച്ചാണ് ബ്രെക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർക്കു മനസിലാകുന്നത് .വിവരം കണ്ടക്ടറെ അറിയിച്ചു .തുടർന്ന് കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങി ഊട് വയ്ക്കുകയും ഇതേ സമയം ഡ്രൈവർ ഒരു വശത്തേയ്ക്ക് വാഹനം ഇടിച്ചു നിർത്തുകയുമായിരുന്നു .സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്ത് വച്ചാണ് ബസിന്റെ ബ്രെക്ക് നഷ്ടപ്പെട്ടത് .ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ അപകടത്തിൽ നിന്നും രക്ഷിച്ചതായി യാത്രക്കാർ പറഞ്ഞു .കോട്ടയം സ്വദേശി പ്രസാദ് ബാലൻ ,കണ്ടക്ടർ വണ്ണപ്പുറം സ്വദേശി സലീമുമാണ് ബസിലെ ജീവനക്കാർ .

Leave a Reply

Your email address will not be published. Required fields are marked *