സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കുടയത്തൂർ : കോളപ്ര ഏഴാംമൈലിലുള്ള സൂപ്പർ മാർക്കറ്റിൽ ഒരാഴ്‌ച മുമ്പ് നടന്ന മോഷണത്തിലെ പ്രതിയെ കാഞ്ഞാറിൽ നിന്ന് പോലീസ് പിടികൂടി. വെള്ളിയാമറ്റം പൂച്ചപ്ര പുന്നോലിൽ പ്രദീപ് കൃഷ്ണ‌ൻ ( 34 )ആണ് പിടിയിലായത്. ജൂൺ 24ന് പുലർച്ചെ 2.45 ഓടെയായിരുന്നു മോഷണം. മുൻ വശത്തെ ഷട്ടറിൻ്റെ രണ്ട് താഴുകളും തകർത്താണ് മേശയ്ക്കുള്ളിലിരുന്ന പണം കവർന്നത്. മോഷ്‌ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. കടയുടമയുടെ പരാതിയെ തുടർന്ന് മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയെ പിടികൂടിയത്. മുട്ടം എസ്ഐ കെ.ആർ. അനിൽകുമാർ, എഎസ്ഐമാരായ സഞ്ജയ്, ഇബ്രാഹിം സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനോയി, ലിജു, പ്രതാപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *