admin

തൊടുപുഴ നഗരസഭ ഭരണത്തിൽ സ്വന്തം ചെയർമാനെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം നാളെ

തൊടുപുഴ : നഗരസഭ ചെയർമാൻ കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിവാദത്തിലായ തൊടുപുഴ നഗരസഭ ഭരണത്തിൽ വീണ്ടും ട്വിസ്റ്റ്. മുന്നണിയും സി.പി.എം ജില്ലാ, ഏരിയ നേതൃത്വങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാതിരുന്ന നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽ.ഡി.എഫ് കൗൺസിലർമാർ തിങ്കളാഴ്‌ച കൗൺസിലിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാനോട് മുന്നണി ആവശ്യപ്പെട്ടിട്ടും…

Read More

മരം കടപുഴകി വീണു, തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

അടിമാലി : മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് സംഭവം. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥ യിലിരുന്ന യുവതി മരിച്ചു

കൊച്ചി : വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നു നാട്ടുകാരിൽ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള…

Read More

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 -17 വരെ ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കളെ പിടികൂടി.

എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ, ആശിഷ് റ്റി എസ്സ്, അഖിൽ പ്രദീപ്, ആശിഷ് കെ എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറാം പ്രതി അനന്ദുരാജ് പി ആർ നെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരിൽ നിന്ന് 10.85 ഗ്രാം മെത്താഫിറ്റമിൻ, 17.375 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെ, പ്രിവൻ്റീവ് ഓഫീസർ ബിജു…

Read More

പെട്രോൾ പമ്പിന്റെ മുൻവശം പൊളിക്കാൻ നിർദേശം

ഇടുക്കി: ചപ്പാത്തിൽ മലയോര ഹൈവേ കൈയേറി നിർമിച്ച പെട്രോൾ പമ്പിൻ്റെ മുൻവശം പൊളിച്ചുനീക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഉടമയ്ക്ക് നോട്ടീസ് നൽകി. പിഡബ്ല്യുഡി റോഡ് പുറമ്പോക്കിലെ 3 സെന്റ് സ്ഥലം കൈയേറിയത്. ഹൈവേ നിർമാണത്തിനായി പമ്പിന്റെ മുൻവശം പൊളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ റവന്യു വകുപ്പിൻ്റെ അന്വേഷണത്തിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കി. ഇതോടെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം കോടതി നൽകുകയായിരുന്നുവെന്ന് അയ്യപ്പൻകോവിൽ…

Read More

ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഒരു ബോക്സ് ഹെറോയിനുമായി അബ്ദുൽ മുത്തലിബ് എന്നയാൾ അറസ്റ്റിലായി. മൂന്നു വർഷമായി ആലുവായിലും പെരുമ്പാവൂരിലും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനു പ്രതി അതീവ രഹസ്യമായി രാത്രിയിൽ മാത്രമാണ് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയുടെ പക്കൽ നിന്നും 10 ഗ്രാം ഹെറോയിനും ഹെറോയിൻ വിറ്റ് കിട്ടിയ 5500 രൂപയും പിടിച്ചെടുത്തു. 5 ഗ്രാമിന് മുകളിൽ ഹെറോയിൻ …

Read More

ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി ചിരഞ്ജീവിയാണ് പിടിയിലായത്. പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വണ്ടിപ്പെരിയാർ എസ്എച്ച്ഒ: കെ ഹേമന്ത് കുമാറും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്‌. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു….

Read More

കട്ടപ്പന വള്ളക്കടവ് റോഡിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

കട്ടപ്പന/വള്ളക്കടവ്:എൻ എച്ച് 185 ൻ്റെ ഭാഗമായുള്ള കട്ടപ്പന വള്ളക്കടവ് റോഡിന് സമീപം അപകടം പതിയിരിക്കുന്നു. കണിയാംപാലത്തിന് സമീപം നിൽക്കുന്ന ട്രാൻസ്ഫോർമർ ആണ് അപകടഭീഷണി ഉയർത്തുന്നത്. ദിനംപ്രതി 100 കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.തീർത്തും വീതി കുറഞ്ഞ പാത ആയതിനാൽ ഈ റോഡിൽ കൂടി സഞ്ചരിക്കുന്ന ജനങ്ങൾക്കും വാഹനങ്ങൾക്കും വൻ അപകട ഭീഷണി ആണ് ഈ ട്രാൻസ് ഫോർമർ ഉയർത്തുന്നത്.ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ വൈദ്യുതി ബോർഡ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ…

Read More

കൈക്കൂലി കേസിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി

തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ തൊടുപുഴ നഗരസഭ അസി. എൻജിനിയർ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതി ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി. മുട്ടം ഇടുക്കി വിജിലൻസ് യൂണിറ്റ് ഓഫീസിലെത്തിയ ചെയർമാനെ അന്വേഷകസംഘം നാലുമണിക്കൂർ ചോദ്യംചെയ്‌തു. കഴിഞ്ഞ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. അന്ന് എത്താതിരുന്ന ചെയർമാൻ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരാഴ്‌ച സമയം ആവശ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച അവസാനിക്കും. ചെയർമാനെ വിശദമായി ചോദ്യംചെയ്തെന്ന് വിജിലൻസ്…

Read More