admin

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ 38 മണിക്കൂർ

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ അസ്ഥിരോഗ വിഭാഗം ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്….

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ…

Read More

ശ്രമങ്ങള്‍ വിഫലം; കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അടക്കം തിരുവനന്തപുരത്തെത്തി ജോയിക്കായി…

Read More

ചക്ക തലയിൽ വീണ് വ്യദ്ധൻ മരിച്ചു

ഇടുക്കി: ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു. ഇടുക്കി എട്ടാംമൈൽ കല്ലോലിക്കൽ ദാമോദരൻ നായർ(72) ആണ് മരിച്ചത്. ഞായർ പകൽ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ ചക്ക അടർന്ന് തലയിൽ പതിക്കുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . തങ്കമണി പൊലീസ് നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കൾ: രാധാകൃഷ്‌ണൻ, മനോജ്, അനൂപ്.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാർ നെല്ലിമലയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു…

വണ്ടിപെരിയാർ നെല്ലിമല എം ജി കോളനിയിൽ ഇന്ന് വെളുപ്പിനെ രണ്ട് മണിയോടെയാണ് വീടിന്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞുവീണത്. വീട്ടിൽ കുട്ടികളും കിടപ്പുരോഗിയുമടക്കം 7പേരാണ് ഉണ്ടായിരുന്നത്. ഭിത്തി വീടിന്റെ വെളിയിലേയ്ക്ക് ഇടിഞ്ഞു വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

തൊടുപുഴ നഗരസഭ ഭരണത്തിൽ സ്വന്തം ചെയർമാനെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം നാളെ

തൊടുപുഴ : നഗരസഭ ചെയർമാൻ കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിവാദത്തിലായ തൊടുപുഴ നഗരസഭ ഭരണത്തിൽ വീണ്ടും ട്വിസ്റ്റ്. മുന്നണിയും സി.പി.എം ജില്ലാ, ഏരിയ നേതൃത്വങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാതിരുന്ന നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽ.ഡി.എഫ് കൗൺസിലർമാർ തിങ്കളാഴ്‌ച കൗൺസിലിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാനോട് മുന്നണി ആവശ്യപ്പെട്ടിട്ടും…

Read More

മരം കടപുഴകി വീണു, തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

അടിമാലി : മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് സംഭവം. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥ യിലിരുന്ന യുവതി മരിച്ചു

കൊച്ചി : വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നു നാട്ടുകാരിൽ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള…

Read More

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 -17 വരെ ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More