ഇടുക്കി : കട്ടപ്പന ആനകുത്തിയിൽ ജാർഘഡ് സ്വദേശികളുടെ 8 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർ ആനകുത്തിയിലെ കോട്ടയം സ്വദേശിയുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയത്. വ്യാഴഴ്ച്ച രാവിലെ വീട്ടിലുണ്ടായിരുന്നവർ ജോലിക്ക് പോയി.
വൈകിട്ട് 4 മണിക്ക് തിരികെ എത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.