കുവൈറ്റിൽ അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംത്തിലെ നാലുപേർ പുക ശ്വസിച്ച് മരണമടഞ്ഞു

അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ഉണ്ടായ തിരുവല്ല നീരേറ്റുപുരം സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് പുക ശ്വസിച്ച് മരണമടഞ്ഞത് അവധിക്ക് നാട്ടിൽ പോയ ശേഷം ജൂലൈ 19 വെള്ളിയാഴ്ച്ചയാണ് നാട്ടിൽ നിന്നും മടങ്ങി വന്നത്. എ സി യിൽ നിന്നുമാണ് തീ പടർന്നതെന്ന് കരുതുന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *