admin

സ്കൂൾ കുട്ടികൾ ഇടുക്കി ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുമായി കട്ടപ്പന മുനിസിപ്പാലിറ്റി

നരിയൻപാറ സ്കൂൾകവല മുതൽ പൊയ്‌കത്താനി പടി വരെയുള്ള റോഡിൻറെ മോശം അവസ്ഥയും റോഡിൻ്റെ വശങ്ങളിലേക്ക് ഇറക്കി ആളുകൾ വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, പുല്ല് എന്നിവ കൃഷി ചെയ്യുന്നതും സ്വകാര്യ വ്യക്തികളുടെ വീടുകളിലക്ക് റോഡ് നിർമ്മിക്കുന്നതിന് റോഡിലേയ്ക്‌ക് മണ്ണിറക്കി പൊതു ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതും മൂലം ചില സ്കൂൾ വാഹനങ്ങൾ മറ്റ് വാഹനങ്ങൾ എതിരെ വന്നാൽ സൈഡ് കൊടുക്കാൻ പറ്റാത്തതിനാൽ റൂട്ട് നിർത്തുകയും, വരുന്ന സ്കൂൾ വാഹനങ്ങൾക്ക് റോഡിലേയ്ക്‌ക് ഇറക്കിയുള്ള കൃഷിയും നിർമാണ…

Read More

കാർ നിയന്ത്രണം വിട്ട് അപകടം

കോതമംഗലം: നേര്യമംഗലത്തിന് സമീപം ആറാം മൈലിൽ കാർ നിയന്ത്രണം വിട്ട് അപകടം. കോതമംഗലം സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത് ഇന്ന് ( 26 – 7-2024 വെള്ളി) വൈകിട്ട് മൂന്ന് മണിക്കാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈൽ വച്ചുണ്ടായ അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.യാത്രികർക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്

Read More

കുഞ്ഞിന് വിഷം നൽകിയശേഷം വിഷം കഴിച്ച് അമ്മ മരിച്ചു

ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടക്കേതിൽ രമേശിന്റെ ഭാര്യ ആര്യ മോളാണ് മരിച്ചത്.മൂന്നു വയസ്സുകാരനായ മകൻ ആരോമൽ ചികിത്സയിലാണ് .കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന് വിഷം നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻതന്നെ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആര്യ മരണപ്പെടുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു.

Read More

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

രാമപുരം : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ), സ്വാതിക് സുരേഷ് ( 8), വാഴക്കുളം സ്വദേശി ആദിത്യൻ (16), ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം രാത്രി 12.15 ഓടെയാണ് സംഭവം.

Read More

കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

മുവാറ്റുപുഴ സ്വദേശി ലിബിൻ, നെടുമ്പാശ്ശേരി സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്കമ്പത്ത് വാഹനം പൊളിക്കാൻ എത്തിച്ചതായി പോലീസ്വാഹനം വിറ്റിട്ട് തിരികെ വരും വഴിയാണ് പ്രതികൾ പോലീസ് പിടിയിലായത്

Read More

മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ നിവേദനം നൽകി

മലങ്കര ടൂറിസം പ്രോജെക്ടിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക,പ്രോജെക്ടിനോടനുബന്ധിച്ച് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമാക്കി തദ്ദേശവാസികൾക്കും, സ്വകാര്യ സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ അനുവാദം നൽകുക. മുടങ്ങിക്കിടക്കുന്ന മലങ്കരഫെസ്റ്റ് നടത്തുവാൻ നടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകാൻ എത്തിയ മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ ബഹു : ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനോടൊപ്പം..

Read More

മാങ്ങാ മോഷണം: പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുക്കില്ല.

പച്ചക്കറി കടയിൽ നിന്ന് മാങ്ങാ മോഷ്ടിച്ചതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചടിക്കില്ലെന്ന് ആഭ്യന്തര വകുപ്പ്. 2022 സെപ്റ്റംബർ 30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കെ എം വെജിറ്റബിൾസ് എന്ന മൊത്ത വ്യാപാര കടയ്ക്ക് മുന്നിൽ ഇറക്കിവച്ചിരുന്ന പെട്ടിയിൽ നിന്ന് 10 കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഐജിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഷിഹാബിന്റെ ഭാര്യ നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസുകളിൽ പെടുകയും റിമാൻഡ് തടവുകാരനാവുകയും…

Read More

അവിശ്വാസ പ്രമേയം നടക്കാനിരിക്കെ തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു

തൊടുപുഴ : കൈക്കൂലി കേസിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കേസിൽ ആരോപിതനായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് രാജി. സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജിവെക്കുന്നത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല….

Read More

രാജ്യത്ത് ആദ്യമായി കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്.നിലവിലെ മരുന്ന് ആഴ്ചയില്‍ രണ്ട് ദിവസം കുത്തിവയ്ക്കണം. പുതിയ മരുന്ന് മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി. നേരത്തെയുള്ള മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേദന അനുഭവപ്പെടും. എമിസിസുമാബ് കുത്തിവയ്ക്കുമ്പോള്‍ കാര്യമായ വേദനയുണ്ടാവില്ല.ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ജോലി എന്നിവ മാറ്റിവച്ചു…

Read More

ഇടുക്കിയിൽ കഞ്ചാവുമായി ഏലപ്പാറ സ്വദേശി അറസ്റ്റിൽ

ഇടുക്കി: തേയില തോട്ടത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഒരാൾ അറസ്റ്റിൽ. ഏലപ്പാറ ലക്ഷംവീട് പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് പീരുമേട് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 103 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പീരുമേട് എക്സൈസ് ഇൻസ്പെക്ടർ സബിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങിനിടെയാണ് പ്രതി പിടിയിലാകുന്നത്. വീടിനു സമീപത്തെ തേയിലത്തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നത്.ഇയാളെ മുമ്പും സമാന കേസിൽ പിടികൂടിയിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ, പ്രിവന്റീവ് ഓഫീസർമാരായ, കെ.ആർ. ശശികുമാർ, ഡി. ബിജു…

Read More