ഇടുക്കിയിൽ കഞ്ചാവുമായി ഏലപ്പാറ സ്വദേശി അറസ്റ്റിൽ

ഇടുക്കി: തേയില തോട്ടത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഒരാൾ അറസ്റ്റിൽ. ഏലപ്പാറ ലക്ഷംവീട് പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് പീരുമേട് എക്സൈസിന്റെ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നും 103 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പീരുമേട് എക്സൈസ് ഇൻസ്പെക്ടർ സബിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങിനിടെയാണ് പ്രതി പിടിയിലാകുന്നത്. വീടിനു സമീപത്തെ തേയിലത്തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നത്.ഇയാളെ മുമ്പും സമാന കേസിൽ പിടികൂടിയിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ, പ്രിവന്റീവ് ഓഫീസർമാരായ, കെ.ആർ. ശശികുമാർ, ഡി. ബിജു മോൻ, സാബു ലാൽ, എൻ.സി. ജയരാജ്, വി.ടി ഷൈജു, ഷിജുദാസ്, നദീർ കെ. ഷംസ്, ഷിബിൻ, മനോജ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിന്ധു കെ. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *