admin

ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ഇന്ന്

തൊടുപുഴ : ദയ ചാരിറ്റബിൾ ആന്റ് എഡ്യുക്കേഷൻ ട്രെസ്റ്റിന്റെയും വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണലിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ കോലാനിയിൽ ആരംഭിക്കുന്ന ദയ-തണൽ ഡയാലിസിസ് ആൻഡ് ഏർലി ഇൻ്റർവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ബുധനാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം തണൽ ചെയർമാൻ ഡോ. വി. ഇന്ദ്രിസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അഡ്വ. ഇ.എസ്. മൂസ അധ്യക്ഷത വഹിക്കും. അജ്‌മാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് നെച്ചിക്കാട്ടിൽ, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ…

Read More

അമിത വേഗത്തിൽ ബസുകൾ : ഭീതിയോടെ യാത്രക്കാർ

തൊടുപുഴ: വിവിധ മേഖലകളിൽനിന്നും തൊടുപുഴ നഗരത്തിലേക്കെത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം യാത്രക്കാരിൽ ഭീതിയുയർത്തുന്നു. ഇന്നലെ തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംഗ്ഷനിൽ സ്വകാര്യ ബസ് ഇവിടെ പാർക്ക് ചെയ്‌തിരുന്ന കാറിലിടിച്ച് അപകടമുണ്ടായി. മത്സരയോട്ടത്തെത്തുടർന്നാണ് പല സ്വകാര്യ ബസുകളും നഗരത്തിലൂടെ അമിത വേഗത്തിൽ സഞ്ചരിക്കുന്നത്. അമിതവേഗത്തിലെത്തുന്ന ബസുകൾ അപകടത്തിനിടയാക്കുന്നുവെന്ന പരാതിയും ശക്തമായിട്ടുണ്ട്. മൂവാറ്റുപുഴ, കരിമണ്ണൂർ, പൂമാല തുടങ്ങിയ മേഖലകളിൽനിന്നെത്തുന്ന ബസുകളാണ് നഗരത്തിലെത്തുന്നതോടെ അമിത വേഗത്തിൽ പായുന്നത്. ഈ റൂട്ടുകളിലുള്ള സ്റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റുന്നതിനാണ് അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നത്….

Read More

എക്‌സൈസ് സംഘം 400 ലിറ്റർ കോട കണ്ടെത്തി

ഇടുക്കി : രാമക്കൽമേട് ആമപ്പാറ ഭാഗത്ത് ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റാൻ പാകത്തിന് കലക്കിയിട്ടിരുന്ന 400 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. റിസോർട്ടുകളിലെ വിനോദസഞ്ചാരികൾക്ക് വിൽപ്പന നടത്താനായി വ്യാജ വറ്റിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. അനെർട്ടിന്റെ സോളാർപദത്തിന് സമീപത്തുള്ള വനമേഖലയിൽ നിന്നാണ് കോട ലഭിച്ചത്. മുൻപും ഈ ഭാഗത്തു നിന്ന് കോട കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിൽ…

Read More

തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനത്തിനെത്തുന്നവരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പ്. നേരത്തെ മുന്‍-പിന്‍ കെട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ശബരിമല തന്ത്രി കത്ത് നല്‍കിയിരുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വഴിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കെട്ടില്‍ ഉണക്കലരി, നെയ്ത്തങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയാണ് ഉള്‍പ്പെടുത്തേണ്ടത്. പിന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരി എന്നിവയും ഉള്‍പ്പെടുത്തണം. ചന്ദനത്തിരി,…

Read More

മരംവെട്ടിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കട്ടപ്പന : വീട്ടുമുറ്റത്തുള്ള മരത്തിൽ ഏണിവച്ച് കയറി ശിഖരം മുറിക്കുകയായിരുന്ന ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കാമാക്ഷി നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി (47) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിനു സമീപമായിരുന്നു അപകടം. മുറിച്ചിട്ട ശിഖരം വൈദ്യുതി ലൈനിലേക്കു വീണതോടെ ഷോക്കേറ്റ ബിനോയി താഴെവീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്നു 3നു നെല്ലിപ്പാറ സെൻ്റ് സേവ്യേഴ്സ‌് പള്ളിയിൽ. ഭാര്യ: വാഴവര കപ്പിലാംമൂട്ടിൽ കുടുംബാംഗം ഷേർളി. മക്കൾ: ശിൽപ, ശ്രുതി (കട്ടപ്പന സഹകരണ…

Read More

സ്കൂ‌ൾ പാചക തൊഴിലാളികൾ പട്ടിണിയിൽ, 3 മാസമായി വേതനം ഇല്ല

തൊടുപുഴ : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക് അന്നം വച്ചു വിളമ്പുന്ന പാചക തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി വേതനം ലഭിക്കാത്തതു മൂലം തൊഴിലാളികളുടെ കുടുബം പട്ടിണിയിലാണന്ന് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രിസിഡന്റ് കെ.പി റോയി പറഞ്ഞു. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്കൂൾ പാചകതൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗികരിച്ചപ്പോൾ കേരളത്തിലെ തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ഇല്ലന്നു മാത്രമല്ല ജോലി ചെയ്‌തതിന്റെ വേതനം പോലും നൽകാത്ത ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്. ജോലി സ്ഥിരത ഉറപ്പുവരുത്തുക,…

Read More

ശബരിമല മകരവിളക്ക്, ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി…

Read More

പാർക്കിലെ മിനി എം.സി.എഫിലെ മാലിന്യകുമ്പാരം

കുടയത്തൂർ: നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിച്ചാൽ പിന്നെ മറ്റുള്ളവരുടെ കാര്യത്തി ൽ എങ്ങനെ നടപടി സ്വീകരിക്കാനാകും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒഴിവ് സമയം ആ സ്വദിക്കാനായി അനവധി സഞ്ചാരികൾ എത്തുന്ന കുടയത്തൂർ പാർക്കിൽ മാലിന്യമല തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അറക്കുളം പഞ്ചായത്ത്. ഹരിത കർമ സേനക്ക് താൽക്കാലികമായി മാലിന്യം സൂക്ഷിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫിലും ചുറ്റിലുമാണ് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത്.മാസങ്ങൾക്ക് മുമ്പ് തന്നെ എം.സി.എഫ് നിറഞ്ഞെങ്കിലും അത് നീക്കം ചെയ്തില്ല. മാത്രമല്ല വീണ്ടും വീണ്ടും അവിടെ…

Read More

പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ച് തട്ടിപ്പ്

ഇടുക്കി: കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികൾ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ കീഴടങ്ങി. ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലാണ് കട്ടപ്പന കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി. പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ…

Read More

മാട്ടുപ്പെട്ടി ആനകളുടെ വിഹാരകേന്ദ്രം; സീപ്ലെയിൻ പദ്ധതിയിൽ വനംവകുപ്പിന് ആശങ്ക

ഇടുക്കി: കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്കയുമായി വനംവകുപ്പ്. മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ആശങ്ക അറിയിച്ചത്. ജോയിന്റ് ഇൻസ്പെക്ഷൻ സമയത്ത് വനംവകുപ്പ് നേരിട്ട് ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.അതേസമയം, സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം ഇടുക്കിയിലേക്ക്…

Read More