ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ഇന്ന്

തൊടുപുഴ : ദയ ചാരിറ്റബിൾ ആന്റ് എഡ്യുക്കേഷൻ ട്രെസ്റ്റിന്റെയും വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണലിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ കോലാനിയിൽ ആരംഭിക്കുന്ന ദയ-തണൽ ഡയാലിസിസ് ആൻഡ് ഏർലി ഇൻ്റർവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ബുധനാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം തണൽ ചെയർമാൻ ഡോ. വി. ഇന്ദ്രിസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അഡ്വ. ഇ.എസ്. മൂസ അധ്യക്ഷത വഹിക്കും. അജ്‌മാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് നെച്ചിക്കാട്ടിൽ, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ എന്നിവർ ശിലാസ്ഥാപനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സബീന ബിഞ്ചു, കൗൺസിലർ കവിത വേണു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജി, വി.എച്ച്. അലിയാർ ഖാസിമി, ടൗൺ മസ്ജിദ് ഇമാം ഇംദാദുള്ള മൗലവി, കോലാനി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്റ് ഭാസ്‌കരൻ നായർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ടി.സി. രാജു തരണിയിൽ എന്നിവർ പ്രസംഗിക്കും.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Dialysis #center #foundationstone #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *