സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം

കൊല്ലം: അഞ്ചലിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു.
എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെ🎉യായിരുന്നു എസ്എഫ്‌ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മർദനമെന്നാണു വിവരം. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം നടന്നത്.
സംഭവത്തിൽ ഇരു വിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kollam #StJohnsCollege #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *